ഒാഖി ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ നവംബര്‍ 29ന് ആഞ്ഞടിച്ച ഒാഖി ചുഴലിക്കാറ്റ് ആഴക്കടലില്‍ അന്നം തേടിപ്പോയ 143 മല്‍സ്യത്തൊഴിലാളികളുടെ ജീവനാണെടുത്തത്. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല.
എത്ര തിരവന്ന് മായ്ച്ചാലും ഈ കാത്തിരിപ്പ് അവസാനിക്കില്ല. ഇവരെപ്പോരെ ഒാഖി അനാഥമാക്കിയ ഒരുപാട് കുരുന്നുകളുണ്ട് പൂന്തുറയിേലയും വിഴിഞ്ഞത്തേയും തീരത്ത്. അകലെ കടല്‍ അശാന്തമാകുന്നത് അറിയാതെയാണ് അന്നും അവര്‍ കടലില്‍ പോയത്.
മരണത്തിന്റ വക്കില്‍ നിന്ന് രക്ഷപെട്ടവരുെട ഉള്ളില്‍ ഇപ്പോഴുമുണ്ട് ആ രാത്രി. കൂടെത്തുഴഞ്ഞവര്‍ കടലാഴങ്ങളില്‍ ആണ്ടുപോകുന്നത് നിസഹായതെയോടെ നോക്കി നിന്നു അവര്‍.
ദിവസങ്ങളോളം നീണ്ട തിരച്ചിലിന് ഒടുവില്‍ 52 പേരുടെ മൃതദേഹം കണ്ടെത്തി. കാണാതെപോയ 91 പേര്‍ പിന്നീട് മരിച്ചതായി വിധിയെഴുതി.
ദുരന്തത്തിന് പിന്നാലെ മുന്നറിയിപ്പ് നല്‍കാത്തതിനെച്ചൊല്ലിയും കാണാതായവരുടെ എണ്ണത്തെച്ചൊല്ലിയുമുള്ള വിവാദങ്ങള്‍ വിശീയടിച്ചു. എല്ലാം മറന്ന് തിരിച്ചുവരികയാണ് തീരം.