നെയ്യാറ്റിന്‍കര കൊലക്കേസില്‍ പ്രതിയായ  ഡിവൈ.എസ്.പി ബി.ഹരികുമാറിന്  ഒളിത്താവളം ഒരുക്കാന്‍ കൂടുതല്‍ പേരുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി . പ്രതികള്‍  സഞ്ചരിക്കുന്നതിനൊപ്പം കൂട്ടായി മറ്റു ചിലരുമുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു . അതേസമയം അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച്  കൊല്ലപ്പെട്ട സനലിന്റെ ഭാര്യയും കുടുംബാംഗങ്ങളും സനൽ  മരിച്ച സ്ഥലത്ത് നാളെ ഉപവാസ സമരം നടത്തും .സി .ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും . 

ഡിവൈ.എസ്.പി ഹരികുമാറിനായി തമിഴ്നാട്ടിലാണ് ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തുന്നത്. ഓരോ ദിവസവും ഹരികുമാർ നമ്പരുകൾ മാറുന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. പ്രതിക്ക് സഹായം എത്തിക്കുന്നതിനായി നാലുപേർ കൂടെ ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം ഇവരുടേതെന്ന് സംശയിക്കുന്ന നമ്പരുകൾ നിരീക്ഷിച്ചു വരികെയാണ്. പ്രതിയെ പിടിക്കാനാവാത്തതിൽ പ്രതിഷേധിച്ചാണ് സനൽ മരിച്ച കൊടങ്ങാവിളയിൽ ഭാര്യ വിജിയും കുടുംബവും നാളെ ഉപവാസമിരിക്കുന്നത് പ്രതിക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന ആരോപണം ശ്കതമാവുകയാണ്. കോൺഗ്രസ് നേതാവ് വി.എം . സുധീരൻ സനലിൻെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു

ബിനുവിൻെ മകനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത് സമ്മർദ തന്ത്രത്തിൻെഭാഗമാണ്. കുടുംബാംഗങ്ങൾ കേസിൽ കുടുംങ്ങമെന്ന പേടി ഉണ്ടായാൽ ഹരികുമാറിൻെ നീക്കങ്ങൾ പൊളിക്കാമെന്നും അറസ്റ്റ് ചെയ്യാനാകുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.