പ്രളയത്തിന് ശേഷം ഒരുമാസമായി മഴമാറി നിന്നിട്ടും, കേരളം അധികമഴ ലഭിച്ച സംസഥാനങ്ങളുടെ പട്ടികയില്‍. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 26 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ലഭിക്കേണ്ടതിനെക്കാള്‍ 23 ശതമാനം അധികം മഴയാണ് കിട്ടിയത്.
ഈതോരാമഴയും ദുരിതവും പിന്നിട്ടിട്ട് ഒരുമാസം കഴിഞ്ഞു. കഴിഞ്ഞ നാലാഴ്ചയും മഴതീരെ കുറവ് , ജലാശയങ്ങളിലെയും നദികളിലെയും നീരൊഴുക്കും കുറഞ്ഞു. കാലാവസ്ഥാ മാറ്റത്തിന്റെ പരിചിതമല്ലാത്ത ഈ ഘട്ടത്തിലും മഴക്കണക്കില്‍കേരളം മുന്നിലാണ്. 1995 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ട കാലയളവില്‍ 2470 മില്ലീ മീറ്റര്‍മഴയാണ് കിട്ടിയത്. 23 ശതമാനം അധികം. മഴഏറ്റവും കൂടുതല്‍ കിട്ടിയ ജില്ല ഇടുക്കിയാണ് , 66 ശതമാനം അധികമാണ് ഇവിടെ ലഭിച്ച കാലവര്‍ഷം. രണ്ടാം സ്ഥാനം പാലക്കാടിനാണ് 52 ശതമാനം കൂടുതല്‍മഴയാണ് പെയ്തത്. 32 ശതമാനം അധികം മഴകിട്ടിയ മലപ്പുറം മൂന്നാം സ്ഥാനത്തുണ്ട്. കാസര്‍കോടും തൃശ്ശൂരും ലഭിക്കേണ്ടതിനെക്കാള്‍ നേരിയതോതില്‍മഴ കുറയുകയാണ് ഉണ്ടായത്.
പത്ത് ജില്ലകളില്‍ നല്ലതോതില്‍ മഴ കൂടുതലായി കിട്ടിയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകള്‍ കാണിക്കുന്നു. വരുന്ന നാല് ദിവസം കൂടി നല്ല മഴകിട്ടുമെന്നാണ് കാലാവസ്ഥാ പ്രവചനം. മലയോര മേഖലകളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ഞായറാഴ്ചവരെ ജാഗ്രത പുലര്‍ത്താനും കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.