റിപ്പബ്ലിക് ടിവി എഡിറ്റര്‍ അർണബ് ഗോസ്വാമിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി. മലയാളികള്‍ നാണം കെട്ടവരാണെന്ന തരത്തില്‍ അര്‍ണബ് പറഞ്ഞതായി സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം നടത്തുന്നത് ഒരു കൂട്ടം കോമാളികളാണെന്നും ഇത് നുണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വിറ്റ് ചെയ്തു. പതിവ് കോണ്‍ഗ്രസ് ശൈലിയിലുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ചന്ദ്രേശഖര്‍ ട്വീറ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച് താന്‍ മറുപടി പറയുന്നത് ചിലര്‍ എന്നോട് ഇക്കാര്യം ചോദിച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ച നയിച്ച അർണബിനെതിരെ ട്രോൾ പൂരമാണ് സമൂഹമാധ്യമങ്ങളില്‍. റിപ്പബ്ലിക് ടിവിയുടെയും അർണബിന്റെയും ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലെല്ലാം മലയാളികളുടെ പ്രതിഷേധവും പരിഹാസവും കമന്റുകളായി നിറയുകയാണ്. താൻ കണ്ടതിൽ വച്ചേറ്റവും നാണംകെട്ട ജനതയാണ് എന്ന അര്‍ണബിന്‍റെ പ്രയോഗം എടുത്തുകാട്ടിയാണ് മലയാളികളുടെ പ്രതിഷേധം. യുഎഇയുടെ വിദേശ സഹായത്തിെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയായിരുന്നു പരാമർശം.
കേരളത്തിന് യുഎഇ 700 കോടി രൂപ സഹായവാഗ്ദാനം നല്കിയെന്ന വാർത്തയുണ്ടാക്കിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു റിപ്പബ്ലിക് ടിവി ചച്ച സംഘടിപ്പിച്ചത്. ഇതിന്റെ ആമുഖത്തിലാണ് കേന്ദ്രത്തിന്റെ നിലപാടിനെ എതിർക്കുന്നവരെ വിമശിച്ച് അർണബ് രൂക്ഷപരിഹാസം നടത്തിയത്. വിമർശിക്കുന്നവർ ദേശവിരുദ്ധരും നാണംകെട്ടവരും പെയിഡ് ഏജന്റ്സുമാണെന്നായിരുന്നു അർണബിന്റെ വാക്കുകൾ.