പിണറായി കൂട്ടക്കൊലപാതകക്കേസിലെ ഏകപ്രതി സൗമ്യയുടെ മൃതദേഹം അനാഥം. ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയില്ല. കേരളത്തെ നടുക്കിയ കൊലപാതകപരമ്പര നടത്തിയ സൗമ്യയെ ജയിലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സ്വന്തം മാതാപിതാക്കളെയും മകളെയും അടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നൽകി കൊന്നത്. മൂന്നുകേസിലും പൊലീസ് കുറ്റപത്രം നല്‍കിയ കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് സൗമ്യയുടെ ആത്മഹത്യ െചയ്യുന്നത്. രാത്രിയോടെ മൃതദേഹം ജയിലധികൃതർ പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിേലക്ക് മാറ്റി. നാളെ പോസ്മോർട്ടത്തിന് ശേഷം പൊലീസിന്റെ നേതൃത്വത്തിൽ തന്നെ സംസ്കാരം നടത്തുെമന്നാണ് സൂചന.
മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിൽ നിരപരാധിയാണെന്നാണ് സൗമ്യ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. ‘തന്റെ മരണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരല്ല. കുടുംബം ഒറ്റപ്പെടുത്തുന്നു. ഞാൻ കുറ്റക്കാരിയല്ല. ആരെയും കൊന്നിട്ടില്ല’. ഇങ്ങനെയാണ് സൗമ്യ ആത്മഹത്യക്കുറിപ്പില്‍ എഴുതി വച്ചത്. ജയിലിലിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് സൗമ്യയുടെ ഡയറി കണ്ടെടുത്തത്. മകളെ അഭിസംബോധന ചെയ്ത് ഏഴുതിയ ഡയറിയിലും നിരപരാധിയാണെന്നാണ് സൗമ്യ അവകാശപ്പെടുന്നത്. ജയിലിലെ അന്തേവാസി പട്ടാപകൽ തൂങ്ങി മരിച്ച സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ജയിലിലെ ഡയറി ഫാമിൽ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്ന പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യ പശുക്കള്‍ക്ക് പുല്ലരിയാന്‍ പോയ സമയത്ത് ഉടുത്ത സാരിയില്‍ കശുമാവിൽ തൂങ്ങി മരിക്കുകയായിരുന്നെന്ന് ജയിൽ അധികൃതർ പറയുന്നു. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒൻപതുവയസുകാരി മകൾ ഐശ്വര്യ, പിതാവ് കുഞ്ഞിക്കണ്ണൻ, മാതാവ് കമല എന്നിവരെ എലിവിഷം നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. ഛർദിയും വയറ്റിലെ അസ്വസ്ഥതകളും മൂലമുണ്ടായ മരണങ്ങൾ എന്ന നിലയിൽ പരിഗണിക്കപ്പെട്ട സംഭവം നാട്ടുകാരുടെ ഇടപെടലിനെത്തുടർന്നാണു കൊലപാതകമാണെന്നു തെളിഞ്ഞത്.
സൗമ്യയുടെ വഴിവിട്ട ജീവിതം നേരിൽക്കാണാൻ ഇടയായതാണു നാലു മാസം മുൻപു മകളെ കൊലപ്പെടുത്താൻ കാരണം. മകൾക്കു ചോറിൽ കലർത്തിയാണു വിഷം നൽകിയത്. ഈ സംഭവത്തിൽ പിടിക്കപ്പെടാതായതോടെ തടസ്സം നിന്ന മാതാപിതാക്കളെയും ഭക്ഷണത്തിൽ കലർത്തി കൊലപ്പെടുത്തി. സംശയമുണ്ടാകാതിരിക്കാൻ തനിക്കും അജ്ഞാത രോഗം പിടിപെട്ടെന്നും കിണറ്റിലെ വെള്ളത്തിൽ രാസവസ്തുവുണ്ടെന്നും പ്രചരിപ്പിക്കാൻ സൗമ്യ ശ്രമിച്ചിരുന്നു.തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയ സൗമ്യയ്ക്ക് പരിശോധനയിൽ പ്രശ്നങ്ങളിലെന്ന് കണ്ടെത്തി. പിന്നീട് മകളുടെ മൃതദേഹത്തില്‍ വിഷാംശമുള്ളതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ് െചയ്തത്.
വഴിവിട്ട ബന്ധത്തിനായി കൂട്ടക്കൊല; അന്നും ഇന്നും കേരളത്തെ ഞെട്ടിച്ച് സൗമ്യ
വഴിവിട്ട ബന്ധത്തിനായി പോറ്റി വളർത്തിയ മാതാപിതാക്കളെയും നൊന്തു പ്രസവിച്ച മക്കളെയും വിഷം കൊടുത്തു കൊല്ലുക. കേരള മനസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത് പിണറായിയിലാണ്. ഒരു കുടുംബത്തിലെ നാലുപേരുടെ തുടർമരണങ്ങൾ, അതിലെ ദുരൂഹതകൾ.
ദുരൂഹമരണങ്ങൾ കൂട്ടക്കൊലപാതകങ്ങളാണെന്ന് തെളിഞ്ഞപ്പോൾ പ്രതിസ്ഥാനത്ത് കുടുംബാംഗമായ സൗമ്യയും, കേരളം അക്ഷരാർഥത്തിൽ ഞെട്ടി.
ഇപ്പോഴിതാ വീണ്ടും കേരളത്തെ ഞെട്ടിച്ച വാര്‍ത്ത പുറത്തുവരുന്നു. കണ്ണൂരിലെ ജയിലില്‍ സൗമ്യ എന്ന മുപ്പതുവയസ്സുകാരി ജീവനൊടുക്കിയിരിക്കുന്നു.
ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം നാലുപേരാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്. ഛർദിയെത്തുടർന്നാണ് പടന്നയിൽ സൗമ്യയുടെ അച്ഛൻ കുഞ്ഞിക്കണ്ണൻ(80) അമ്മ കമല(65), ഒൻപതും ആറും വയസ്സുള്ള രണ്ട് പെൺമക്കള്‍ എന്നിവർ മരിച്ചത്. 2012ലാണ് ഇളയമകൾ കീർത്തനയുടെ മരണം.
ഒരേ ലക്ഷണങ്ങളോടെ മരണങ്ങൾ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ബന്ധുക്കൾ പരാതി നൽകിയതും പൊലീസ് അന്വേഷണം തുടങ്ങിയതും. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ദുരൂഹത ബലപ്പെട്ടു.
സംഭവത്തിന്റെ ചുരുളഴിക്കാൻ കഴിഞ്ഞ ജനുവരിയിൽ മരിച്ച ആറുവയസ്സുകാരിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തു. ഈ സമയം ഛർദിയെത്തുടർന്ന് സൗമ്യ ആശുപത്രിയിലായിരുന്നു.
കേരളത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് കുടുംബത്തിലെ അവശേഷിക്കുന്ന ഏക അംഗമായ സൗമ്യയെ ആശുപത്രിയിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ നിന്ന് ചിരിച്ചുകൊണ്ടാണ് സൗമ്യ വനിതാപൊലീസിനൊപ്പം പുറത്തേക്കുപോയത്.
ആദ്യം സഹകരിക്കാതിരുന്ന സൗമ്യ പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നാലുപേരെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു.
ഓരോ കൊലപാതകവും സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കുകയായിരുന്നു സൗമ്യ. മകള്‍ക്ക് ചോറിലും അച്ഛന് രസത്തിലും അമ്മയ്ക്ക് മീന്‍കറിയിലും വിഷംനല്‍കി. കാമുകനൊപ്പം ജീവിക്കാന്‍ എല്ലാവരെയും ഇല്ലാതാക്കിയെന്നും ഒറ്റക്കാണ് കൊല നടത്തിയതെന്നും സൗമ്യ ആവർത്തിച്ചു.