കൊല്ലത്ത് അപകടത്തില്‍ മരിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാരുടെ ഒാര്‍മയില്‍ കണ്ണീരണിഞ്ഞ് എം.ഡി ടോമിന്‍ തച്ചങ്കരി. ദീര്‍ഘദൂര സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കിക്കൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു തച്ചങ്കരി ദുഖം പങ്കുവച്ചത്.
‘നാലുവയസുള്ള ഒരു കുഞ്ഞാണ് കണ്ടക്ടര്‍ക്കുള്ളത്. കോഴിക്കോട്ടെ ഉള്‍ഗ്രാമത്തില്‍ സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലാണ് ഭാര്യയും കുഞ്ഞുമുള്ളത്. രാവിലെയാണ് സംസ്കാരം കഴിഞ്ഞത്. ഡ്രൈവറുടേയും തമിഴ്നാട്ടുകാരനായ ലോറി ഡ്രൈവറുടേയും അവസ്ഥ ഇതു തന്നെയിയിരിക്കും. അതുകൊണ്ടുതന്നെ ഇനി ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റേയും ജീവന്‍ നഷ്ടപ്പെടാന്‍ അനുവദിക്കില്ല. എട്ടുമണിക്കൂറില്‍ കൂടുതല്‍ ഒരാളും ബസോടിക്കേണ്ടതില്ല. ആരെതിര്‍ത്താലും എനിക്ക് കുഴപ്പമില്ല. കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം വന്നാലും പ്രശ്നമില്ല. സര്‍ക്കാരിനോട് ഞാന്‍ മറുപടി പറഞ്ഞോളാം..’
സംസാരം ഇടയ്ക്ക് നിര്‍ത്തി തച്ചങ്കരി കണ്ണുതുടച്ചു. ഇന്നലെയാണ് ഇത്തിക്കരയില്‍ കെ.എസ്.ആര്‍ ടി.സി ബസ് ലോറിയിലിടിച്ച് ഡ്രൈവറും കണ്ടക്ടറും അടക്കം മൂന്നുപേര്‍ മരിച്ചത്.