വനമേഖലയില്‍ മഴതുടരുന്നതോടെ പമ്പയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഭക്തരുടെ വരവ് ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ട്. പമ്പയില്‍ അതീവജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്.
ആനത്തോട് കൊച്ചു പമ്പ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയതാണ് ജലനിരപ്പ് ഉയരാൻ കാരണം. നിലവിലെ സാഹചര്യത്തിൽ ഭക്തർക്ക് ശബരിമലയിൽ പ്രവേശിക്കാനാകില്ല. പമ്പയിലും ത്രിവേണിയിലും വെള്ളം കരകവിഞ്ഞൊഴുകുകയാണ്. പമ്പാനദിയ്ക്ക് കുറുകെയുള്ള പാലത്തിൽ വെള്ളം കയറി.
കൊച്ചു പമ്പ ഡാമിന്റെ 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതവും രണ്ടു ഷട്ടറുകൾ 45 സെന്റീമീറ്റർ വീതവുമാണ് തുറന്നിരിക്കുന്നത്. ആനത്തോട് ഡാമിന്റെ രണ്ടുഷട്ടറുകൾ 45 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. ഒരു ഘട്ടത്തിൽ മൂന്നടി വരെ ഉയർത്തേണ്ടി വന്നിരുന്നു. പമ്പയിൽ അതീവ ജാഗ്രതാ നിർദേശം നിലനിൽക്കുകയാണ്.