തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായിരുന്ന അന്തരിച്ച കരുണാനിധിയെ പരിഹസിച്ച് ബിജെപി സൈദ്ധാന്തികൻ ടിജി മോഹന്‍ ദാസ്. കരുണാനിധിയുടെ വിയോഗത്തില്‍ രാജ്യമൊട്ടാകെ അനുശോചനം രേഖപ്പെത്തിയ സമയത്താണ് ടിജി മോഹന്‍ദാസിന്റെ ട്വിറ്റ്.
‘മരിച്ചയാളിനെപ്പറ്റി നല്ലതു പറയാന്‍ വേണ്ടീട്ട... കരുണാനിധി ചെയ്ത മൂന്നു നല്ലകാര്യങ്ങള്‍ പറയാമോ?’ എന്നായിരും മോഹന്‍ദാസിന്റെ ട്വിറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ആളുകള്‍ കരുണാനിധിയുടെ വേര്‍പാട് രാജ്യത്തിന് തീരാ നഷ്ടമെന്ന് പറയുമ്പോഴാണ് മോഹന്‍ദാസിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിമറിച്ച കരുണാനിധിയുടെ വിയോഗത്തിൽ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ വലിയ തോതിൽ വിമർശനം ഉയർന്നു കഴിഞ്ഞു. കർഷകർക്ക് സൗജന്യ വൈദ്യുതി അനുവദിച്ചതു മുതൽ കരുണാനിധി ചെയ്ത ഒരോ കാര്യങ്ങളും വിശദമായി വിവരിച്ചാണ് ഇതിന് പലരും മറുപടി നൽകിയിരിക്കുന്നത്. സംഘ പരിവാർ സംഘടനകളെ തമിഴ്നാട്ടിൽ കാല് കുത്താൻ സമ്മതിച്ചില്ല എന്നതാണ് കരുണാനിധി ചെയ്ത വലിയ കാര്യമെന്നാണ് ചിലരുടെ മറുപടി.
കേരളത്തിലെ ബിജെപി ഇന്റലക്ച്വൽ സെല്ലിന്റെ തലവനായ ടി.ജി മോഹൻദാസ് ഇതിനു മുൻപും വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു