മൂന്നാമത് വനിത വീട് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് കൊച്ചിയില്‍ സമ്മാനിച്ചു. ഇരുന്നൂറോളം എന്‍ട്രികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എട്ടു വിഭാഗങ്ങള്‍ക്കായിരുന്നു പുരസ്കാരം.
കേരളത്തിലെ പ്രമുഖരായ ആര്‍ക്കിടെക്ടുമാരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ചടങ്ങ്. നിര്‍മാണ രംഗത്തെ മികച്ച രൂപകല്‍പനകള്‍ കണക്കിലെടുത്ത് എട്ട് വിഭാഗങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. ജൂറിയുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത 51 പേരുടെ അവതരണം വിലയിരുത്തിയ ശേഷമാണ് ജേതാക്കളെ നിശ്ചയിച്ചത്. മികച്ച വീട്, ഹോസ്പിറ്റാലിറ്റി പ്രൊജക്ട്, മികച്ച ആര്‍ക്കിടെക്ചര്‍, യുവ ആര്‍ക്കിടെക്ചര്‍ എന്നീ വിഭാഗങ്ങളിലെ അവാര്‍ഡുകളാണ് സമ്മാനിച്ചത്.
സിംഗപ്പൂരില്‍ നിന്നുള്ള പ്രഫ.റിച്ചാര്‍ഡ് ഹോ, ഡല്‍ഹിയില്‍ നിന്നുള്ള സഞ്ജയ് കന്‍വിന്‍തെ, ഡോ.ബി.ശശിഭൂഷന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.(അവാര്‍ഡ് പ്രോഗ്രാമിന്റെ ആദ്യഭാഗത്തില്‍ കാണിക്കുന്ന മൂന്ന് പേരെ കാണിക്കണം) എംആര്‍എഫ് വാപോകെയര്‍ പെയിന്റ്സായിരുന്നു മുഖ്യപ്രായോജകര്‍. ട്രോജന്‍ പ്ലൈവുഡും ഹിന്‍ഡ്‌വെയറും സഹപ്രായോജകരായിരുന്നു. കേരളത്തിന്റെ തനതായ കലാപരിപാടികളും പാശ്ചാത്യസംഗീത വിരുന്നും പുരസ്കാര ചടങ്ങിന് മിഴിവേകി.