പത്തനംതിട്ട ജില്ലയിലെ കക്കി ഡാമിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ ഉദ്യോഗസ്ഥര്‍. നിലവിലെ സാഹചര്യത്തില്‍ ഡാം തുറക്കേണ്ട ആവശ്യമില്ല. ഏതെങ്കിലും കാരണവശാല്‍ ഡാം തുറക്കേണ്ടിവന്നാല്‍ മുന്‍കുതല്‍ എടുത്തിട്ടുണ്ടെന്നും ഡാമിന്റെ ചുമതലയുള്ള സബ് എന്‍ജിനിയര്‍ പറഞ്ഞു.

 

ശബരിഗിരി പദ്ധതിയില്‍ മൂന്ന് ഡാമുകളാണ് ഉള്ളത്. കക്കി, ആനത്തോട്, പമ്പ. കക്കിയും ആനത്തോടും സംയോജിപ്പിച്ച ഡാമുകളാണ്.  കക്കി നിറയുമ്പോള്‍ വെള്ളം ആനത്തോട് ഡാമിലേക്ക് എത്തും. ആനത്തോട് ഡാമിനാണ് ഷട്ടര്‍ ഉള്ളത്. ഷട്ടര്‍ തുറന്നാല്‍ വെള്ളം ഉള്‍വനത്തിലൂടെ ഇരുപതു കിലോമിറ്ററഓളം ഒഴുകി പമ്പാ ത്രിവേണിയില്‍ എത്തും. ഇവിടെ നിന്ന് പമ്പാദിയായി ഒഴുകി അട്ടത്തോട് എഞ്ചല്‍ വാലിയില്‍ എത്തും. 

 

ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് ഓറഞ്ച് അലെര്‍ട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും  ആശങ്കവേണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

സംഭരണിയിലിപ്പോള്‍ 93.14 ആണ് ജലനിരപ്പ്. ഡാമിന്റെ പരമാവധി ശേഷി 981.46മീറ്ററാണ്. ജലനിരപ്പ് 980 മീറ്റര്‍ മറികടന്നെങ്കിലും നിരൊഴുക്ക് കുറഞ്ഞതിനാല്‍ ജലനിരപ്പ് ഇനി ഉയരാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.