സംസ്ഥാനത്ത് ജാതിവിവേചന കേസുകള്‍ വര്‍ധിച്ചുവരുന്നതായി സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മീഷൻ. പിന്നാക്ക വിഭാഗക്കാരുടെ പരാതികളില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. പാലക്കാട്ട് നടത്തിയ അദാലത്തില്‍ 61 കേസുകള്‍ തീര്‍പ്പാക്കി.
വിദ്യാഭ്യാസമുളളവരിലും ഉദ്യോഗസ്ഥര്‍ക്കിടയിലുമാണ് ജാതിവിവേചനം കൂടുതലായി ഉണ്ടാക്കുന്നതെന്നാണ് എസ്്എസി എസ്ടി കമ്മിഷന്‍ ചെയര്‌മാന്‍ ബിഎസ് മാവോജിയുടെ അഭിപ്രായം.
അട്ടപ്പാടിയിലുള്‍പ്പെടെ പിന്നാക്കവിഭാഗക്കാരെ കബളിപ്പിച്ച് ഭൂമി തട്ടിയെടുക്കുന്നതില്‍ പരാതികള്‍ ലഭിക്കുന്നു. പിന്നാക്ക വിഭാഗക്കാരുടെ പരാതികളില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. പരാതികള്‍ തെറ്റാണെന്ന് സമര്‍ഥിക്കാന്‍ തെളിവുകള്‍ ശേഖരിക്കുന്ന രീതിയാണ് പലപ്പോഴും ഉളളത്. വിവിധ ജില്ലകളിലെ കമ്മിഷന്റെ അദാലത്തില്‍ കേസുകളുടെ എണ്ണം കൂടി വരുകയാണ്. പാലക്കാട്ട് നടത്തിയ അദാലത്തില്‍ 83 പരാതികള്‍ ലഭിച്ചു. 61 കേസുകള്‍ തീര്‍പ്പാക്കി. കലക്ടര്‍ ഉള്‍പ്പെടെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.