ramsanmammoootty

ഒരുമാസം നീണ്ട നോമ്പിന് പരിസമാപ്തി കുറിച്ച് ഇസ്‌ലാം സമൂഹം ഇന്ന് ചെറിയ പെരുനാള്‍ ആഘോഷിക്കുകയാണ്. വിവിധ പള്ളികളിൽ നടന്ന പെരുന്നാള്‍ നമസ്കാരങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. 

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് പാളയം ഇമാം വി.പി. സുഹൈബ് മൗലവി നേതൃത്വം നല്‍കി. വര്‍ഗീയതയെ വൈകാരിക തീവ്രതകൊണ്ടല്ല, ആത്മനിയന്ത്രണം കൊണ്ടാണ് വിശ്വാസി നേരിടേണ്ടതെന്ന് ചെറിയ പെരുന്നാള്‍ സന്ദേശത്തില്‍ പാളയം ഇമാം പറഞ്ഞു കൊച്ചിയിലും വിവിധ പള്ളികളില്‍ ചെറിയ പെരുന്നാള്‍ സംസ്കാരം നടന്നു. മമ്മുട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും കടവന്ത്ര സലഫി മസ്ജിദില്‍ നടന്ന പെരുനാള്‍ നമസ്കാരത്തില്‍ പങ്കുചേര്‍ന്നു.

കോഴിക്കോട്  പെരുന്നാള്‍ നമസ്കാരത്തിനായി പള്ളികളിലും ഈദ്ഗാഹുകളും ആയിരക്കണക്കിനാളുകളെത്തി. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന്  സംയുക്ത ഈദ്ഗാഹ് ഒഴിവാക്കി.