data-bank

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഡേറ്റാ ബാങ്കിലെ തിരുത്തലുകള്‍ വരുത്താന്‍ അവസരമൊരുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അര്‍ഹരല്ലാത്ത ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനും പിശകുകള്‍ കാരണം പെന്‍ഷന്‍ ലഭിക്കാതിരിക്കുന്നവരെ പട്ടികയില്‍ പെടുത്താനുമാണ് സര്‍ക്കാര്‍ നടപടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പിഴവുകള്‍ കാരണം സാമൂഹ്യസുരക്ഷ പെന്‍ഷന്‍ നിഷേധിക്കപ്പെുന്നതായി പരാതി ഉയര്‍ന്നിരുന്നു.

  സാമൂഹസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ലിസ്റ്റിലുള്ള അര്‍ഹര്‍ക്ക് പെന്‍ഷന്‍  ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. സാക്ഷ്യപത്രത്തിലെ പിശക്, ബാങ്ക് അക്കൗണ്ട് നമ്പരിലെ പിഴവ്, IFSC കോഡിലെ പിഴവ് എന്നിവയാണ് പലര്‍ക്കും പെന്‍ഷന്‍ അക്കൗണ്ടിലെത്താന്‍ തടസമായിരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വന്ന വീഴ്ചയാണ് ഇതില്‍ പ്രധാനം. ഇതിന് പുറമേ അനര്‍ഹരുടെ എണ്ണത്തെപ്പറ്റിയും തര്‍ക്കം ഉയര്‍ന്നിരുന്നു. 

ഇതിനെ തുടര്‍ന്നാണ ്ഡേറ്റാ ബാങ്കില്‍ വിവരം ഉള്‍ക്കൊള്ളിക്കുന്നതും തിരുത്തുന്നതും താല്ക്കാലികമായി തടഞ്ഞിരുന്നത് . ഇത്് താല്ക്കാലികമായി പിന്‍വലിച്ചാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. അര്‍ഹമായവര്‍ക്ക് തിരുത്തലുകള്‍ വരുത്താന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ധനകാര്യവകുപ്പ് നിര്‍ദേശം കൊടുത്തു. ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടും സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിന് അതിനുള്ള അവസരം ഉണ്ടായിരിക്കും. ഈ സമയപരിധിയിലും സമര്‍പ്പിച്ചില്ലെങ്കില്‍ സാമൂഹ്യസുരക്ഷ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കപ്പെടും. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തുന്നതിനും ഡിജിറ്റല്‍ ഒപ്പ് വയ്ക്കുന്നതിനും ഈ സമയപരിധിയില്‍ അവസരമുണ്ട്. 20 ദിവസത്തിനകം തിരുത്തലുകള്‍ വരുത്താനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം  നല്‍കിയിരിക്കുന്നത്