തികച്ചും അപ്രതീക്ഷിതമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന് മറ്റൊരു സര്‍പ്രൈസ് ആണ് പുതിയ ഗവര്‍ണര്‍ പദവി. ഒപ്പം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും കേരളത്തിലെ സംഘപരിവാര്‍ സമൂഹത്തിനും പുതിയ തീരുമാനം ഉണര്‍വേകും
1982–ൽ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദത്തിലെത്തിയാണ് കുമ്മനം സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നിലയ്ക്കൽ പ്രക്ഷോഭത്തോടെ ഹൈന്ദവ സംഘടനകളുടെ നേതൃസ്ഥാനത്തേക്ക് എത്തി. 1982–ലെ . ക്ഷേത്ര വിമോചനസമരം, മംഗളാ ദേവി – അഗസ്ത്യാർകൂടം മോചന രഥയാത്ര, ഏകാത്മ രഥയാത്ര തുടങ്ങിയ പ്രക്ഷോഭങ്ങളിൽ നായകത്വം വഹിച്ചു. 1988ഓടെ ആർഎസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി.
മാറാട് കൂട്ടക്കൊലയെ തുടർന്നുണ്ടായ സംഘർഷം സമാധാനത്തിലേക്കെത്താൻ മുഖ്യ പങ്കുവഹിച്ചു. ആറന്മുളയിൽ വിമാനത്താവളത്തിനെതിരെ പ്രക്ഷോഭം നയിച്ചു.ഫുഡ്കോർപ്പറേഷനിലെ ജോലി ഉപേക്ഷിച്ച് മാർച്ചിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഇൗസ്റ്റ് മണ്ഡലത്തിൽ നിന്നു മത്സരിച്ച് നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഒടുവില്‍ മൂന്നുവര്‍ഷംമുന്‍പാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റത്. 66ാം വയസില്‍മിസോറാം ഗവര്‍ണറായുള്ള കുമ്മനത്തിന്റെ പുതിയ നിയമനം സംസ്ഥാന ബി.ജെ.പി നേതൃത്വത്തിനും സംഘപരിവാർ സംഘടനാസമൂഹത്തിലും ഉണര്‍വ് പകരും.