patriarkis-bava

ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ കേരള സന്ദര്‍ശനത്തിന് തുടക്കമായി. രാവിലെ ഒന്‍പതിന് കൊച്ചിയിലെത്തിയ അദ്ദേഹം ഉച്ചയ്ക്ക് ശേഷം സുന്നഹദോസില്‍ അധ്യക്ഷതവഹിക്കും . യാക്കോബായ ഒാര്‍ത്തോഡോക്സ്  സഭകള്‍ക്കിടയിലെ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിന് ഏറെ പ്രസക്തിയുണ്ട്.   

ഭിന്നതകള്‍ക്ക്  ചര്‍ച്ചകളിലൂടെ പരിഹാരമെന്ന് ആഹ്വാനം ചെയ്താണ് ആകമാനസുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ രണ്ടാംവട്ടവും കേരളത്തിലേക്ക് എത്തുന്നത് . സഭയുടെ പരമാധ്യക്ഷനായി ചുമതലയേറ്റയുടന്‍ കേരളത്തിലെത്തിയ ബാവ സംഭാഷണങ്ങള്‍ക്ക് സന്നദ്ധത പ്രഖ്യാപിച്ചാണ് മടങ്ങിയത് . ഇക്കുറി ഒാ‌ര്‍ത്തോഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ചക്ക് താല്‍പര്യമറിയിച്ച് കത്തുമയച്ചിരുന്നു. രാവിെല 9ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പാര്‍ത്രിയാര്‍ക്കീസ് ബാവയെ ശ്രേഷ്ഠ  ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ഉച്ചയ്ക്ക് ശേഷം പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ അദ്ദേഹം അധ്യക്ഷത വഹിക്കും വൈകിട്ട് സഭയുെട വര്‍ക്കിങ് കമ്മിറ്റി ഭാരവാഹികളെ അഭിസംബോധന ചെയ്യും . ബുധനാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായും പാര്‍ത്രിയാര്‍ക്കീസ് ബാവ കൂടിക്കാഴ്ച നടത്തും തുടര്‍ന്ന് മഞ്ഞണിക്കരയില്‍ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ ബാവയുടെ കബറിടം സന്ദര്‍ശിക്കും . വ്യാഴാഴ്ച ഡല്‍ഹിയില്‍  രാഷ്ട്രപതിയും പ്രധനമന്ത്രിയുമായും പാത്രിയാര‍്ക്കീസ് ബാവ കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച അദ്ദേഹം ലബനണിലേക്ക് മടങ്ങും