മലപ്പുറം എടപ്പാളില്‍ സിനിമാതിയറ്ററില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വന്‍പ്രതിഷേധമുയരുന്നു. കുട്ടിയ പീഡിപ്പിച്ച തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പീഡനത്തിന് ഒത്താശ ചെയ്തത് കുട്ടിയുടെ അമ്മയാണെന്നും സ്ഥിരീകരിച്ചു. ഇവര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് പ്രതിഷേധമുയരുന്നുണ്ട്്. അതെസമയം ഇതിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിഷാന്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എടപ്പാള്‍ സംഭവത്തില്‍ പ്രതിയെ ന്യായീകരിച്ച് ഒരാളിട്ട കമന്റും ദീപ ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കുന്നു.
ആ കുഞ്ഞ് അയാള്‍ ചെയ്തത് ആസ്വദിച്ചിരുന്നെന്ന തരത്തിലാണ് ഇൗ വ്യക്തി കമന്റിട്ടിരിക്കുന്നത്. ‘പത്തു വയസ്സ് തികച്ചില്ലാത്ത കുഞ്ഞിനെപ്പറ്റിയാണ് എഴുതുന്നത്... ഉഭയസമ്മതപ്രകാരം ദേഹത്ത് ഞെക്കാനും പിടിക്കാനുമൊക്കെയുള്ള അനുവാദം നൽകി ലൈംഗികത ആസ്വദിച്ചിരിക്കുകയായിരുന്നുവത്രേ... ഇത്രമാത്രം വികൃതമായി ചിന്തിക്കാൻ മനുഷ്യർക്കെങ്ങനെയാണ് സാധിക്കുന്നത്?’ ഇവിടെ ആ കുട്ടിക്ക് പ്രതികരിക്കാന്‍ കഴിയുമായിരുന്നിട്ടും പ്രതികരിച്ചില്ലെന്നും ഇയാള്‍ കമന്റില്‍ സൂചിപ്പിക്കുന്നു. സംഭവത്തെ ക്രൂരം, നീചം എന്നീ വാക്കുകള്‍ ഉപയോഗിച്ച് വിശേഷിപ്പിക്കേണ്ട. അത് ഇൗ സംഭവത്തിന് ചേരുന്നതല്ലെന്നും ഇയാള്‍ സൂചിപ്പിക്കുന്നു. ഇത്തരത്തില്‍ വന്ന ഒരു കമന്റാണ് ദീപ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
കഴിഞ്ഞമാസം 18നാണ് സിനിമ തിയറ്ററില്‍വച്ച് പത്തുവയുകാരിയായ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടേയും അമ്മയുെടയും മധ്യത്തിലിരുന്ന അന്‍പത് വയസിലേറെ പ്രായമുള്ള വ്യക്തിയാണ് പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്. നിഷ്കളങ്കഭാവത്തിലിരിക്കുന്ന കുട്ടിയെ ഉപദ്രവിച്ചത് ഒപ്പമുള്ള അമ്മയുടെ അനുമതിയോടെയാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തം. കഴിഞ്ഞമാസം 26ന് ചൈല്‍ഡ് ലൈന്‍ ചങ്ങരംകുളം പൊലീസിന് പരാതി കൈമാറിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷം മാത്രമാണ് അറസ്റ്റുണ്ടായത്. ഇക്കാര്യത്തില്‍ പൊലീസിന്റെ വീഴ്ചയും ചര്‍ച്ചയാകുകയാണ്.
ദീപ നിഷാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
പത്തു വയസ്സ് തികച്ചില്ലാത്ത കുഞ്ഞിനെപ്പറ്റിയാണ് എഴുതുന്നത്... ഉഭയസമ്മതപ്രകാരം ദേഹത്ത് ഞെക്കാനും പിടിക്കാനുമൊക്കെയുള്ള അനുവാദം നൽകി ലൈംഗികത ആസ്വദിച്ചിരിക്കുകയായിരുന്നുവത്രേ... ഇത്രമാത്രം വികൃതമായി ചിന്തിക്കാൻ മനുഷ്യർക്കെങ്ങനെയാണ് സാധിക്കുന്നത്?
സത്യമായും എനിക്ക് ഭയം തോന്നുന്നു.... ഈ ലോകത്തിൽ വളർന്നു വരുന്ന എന്റെ മോളെക്കുറിച്ചോർത്ത്... മോനെക്കുറിച്ചോർത്ത്... നിരവധി കുഞ്ഞുങ്ങളുടെ നിസ്സഹായതകളെക്കുറിച്ചോർത്ത്.....
പത്ത് നാൽപ്പത് കഴുകന്മാരുടെ കൈകളിലൂടെ കടന്നു വന്ന പെൺകുട്ടിയോട് " രക്ഷപ്പെടാമായിരുന്നില്ലേ " ന്ന് മുഖത്തു നോക്കി ചോദിച്ച ജഡ്ജിമാരുടെ നാടാണ്... പീഡനക്കേസിൽപ്പെട്ട ആളെ ജയിപ്പിച്ചു വിട്ട് രാജ്യസഭാ ഉപാധ്യക്ഷനാക്കിയ നാടാണ്...
ഇവിടിങ്ങനെയൊക്കെ ചോദിക്കും.. പറയും.. അത്ഭുതപ്പെടേണ്ടതില്ല.