ജോലി കിട്ടിയാല്‍ സ്ത്രീ അഹങ്കാരിയാണെന്നും അഹങ്കാരമാണ് സ്ത്രീയുടെ മുഖമുദ്രയെന്നും പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരി. സ്ത്രീക്ക് ജോലി ലഭിച്ചാൽ അവൾ പുരുഷന്റെ തലയിൽ കയറും. പുരുഷന് 35 ലക്ഷം രൂപ ശമ്പളം ലഭിച്ചാലും അവന് വിനയമുണ്ടാകും. അതാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം– പ്രസംഗത്തില്‍ മുജാഹിദ് ബാലുശേരി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രസംഗം തെറ്റായി വളച്ചൊടിച്ചു എന്നാരോപിച്ച് മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യല്‍ എന്ന ഫെയ്സ്ബുക്ക് പേജ് പങ്കുവച്ച വിഡിയോയിലാണ് അഭിപ്രായ പ്രകടനങ്ങള്‍.
പുരുഷനെ പോലെയല്ല സ്ത്രീ. പെണ്ണിനെയും ആണിനെയും ഒരുപോലെ കാണുന്നവർ രാജ്യദ്രോഹികളാണ്. പുരുഷനാണ് കുടുംബത്തിലെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത്. കുടുംബം ഭരിക്കേണ്ടതും പുരുഷന്മാരാണ്. ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് മറ്റു പുരുഷന്മാരുമായാണ് ബന്ധം. ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തിൽ സ്വസ്ഥതയില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായെന്നും അവൾ അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നും മുജാഹിദ് ബാലുശേരി പ്രസംഗത്തിൽ പറയുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞ് ഇതൊന്നും തന്‍റെ വാക്കുകളല്ലെന്നും ജസ്റ്റിസ് ഡി.ശ്രീദേവിയുടെ ലേഖനത്തില്‍ പറയുന്നതാണ് എന്നും പ്രഭാഷകന്‍ പറയുന്നു. ആ പേജില്‍ വന്ന പ്രസംഗത്തിന്‍റെ വിഡിയോ ഇതോടൊപ്പം.