കോൺഗ്രസ് സഹകരണത്തിന് അടിവരയിട്ട് സിപിഐയുടെ പാർട്ടി കോൺഗ്രസ് സമാപിച്ചു. കേരള കോൺഗ്രസിനോടുള്ള സമീപനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനറൽ സെക്രട്ടറിയായി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ട എസ്.സുധാകർ റെഡ്ഡി പറഞ്ഞു. കനയ്യ കുമാര്‍ ഉള്‍പ്പെടെ 126 അംഗ ദേശീയ കൗൺസിലിനെ പാർട്ടി കോൺഗ്രസ് തിരഞ്ഞെടുത്തു.
കോൺഗ്രസിനോട് സഹകരിക്കുകയെന്നാൽ രാജ്യമാകെ തിരഞ്ഞെടുപ്പ് ധാരണയെന്നല്ല. സാഹചരമനുസരിച്ച് ചിലയിടങ്ങളിൽ മാത്രമാവും സഹകരണം. സി പി ഐ യുടെ നിലപാടിലേക്ക് സി പി എം വന്നതിൽ സന്തോഷമുണ്ട്.മുന്നണിയിലെ പാർട്ടികളുടെ സമ്മതമില്ലാതെ മാണി വിഭാഗത്ത എൽ ഡി എഫിൽ ഉൾപ്പെടുത്താനാവില്ല. 11 അംഗ സെക്രട്ടറിയേറ്റിലേക്ക് ബിനോയ് വിശ്വം പുതുതായെത്തി. കാനം തുടരും. സെക്രട്ടറിയേറ്റിൽ നിന്നൊഴിവാക്കിയ പന്ത്യൻ രവീന്ദ്രനെ കൺട്രോൾ കമ്മിഷൻ അധ്യക്ഷനാക്കി. 31 അംഗ നിർവാഹക സമിതിയിൽ കെ ഇ ഇസ്മായിൽ തുടരും. കനയ്യകുമാറിനെ ദേശീയ കൗൺസിൽ അംഗമാക്കി. ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗുരുദാസ് ദാസ് ഗുപ്ത ഒഴിഞ്ഞെങ്കിലും പകരമാരെയും നിയോഗിച്ചില്ല.