സംസ്ഥാനത്തെ ആദിവാസി പ്രാക്തന ഗോത്രവര്‍ഗക്കാര്‍ക്കായി മൂന്നു വര്‍ഷത്തിനിടെ ലഭിച്ചത് 148 കോടി രൂപയുടെ കേന്ദ്രഫണ്ട്. വെറും ഇരുപത്തയ്യാരത്തോളമേ പ്രാക്തന ഗോത്രവിഭാഗക്കാരുടെ ജനസംഖ്യയുള്ളൂ. അട്ടപ്പാടിയില്‍ ഭക്ഷണത്തിനുവേണ്ടി മോഷണം നടത്തേണ്ടി വന്ന മധുവും ഇവരിലൊരാളായിരുന്നു. ഫണ്ടുകളെല്ലാം കൃത്യമായി ചിലവഴിച്ചു എന്ന അകാശപ്പെടുമ്പോഴും ഇതൊന്നും അര്‍ഹരിലെത്തിയിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
കാട്ടുനായ്ക്കർ, ചോലനായ്ക്കര്‍, കാടര്‍, കൊറഗ, കുറുമ്പ എന്നീ വിഭാഗങ്ങളാണ് സംസ്ഥാനത്തെ പ്രാക്തന ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ജനസംഖ്യ കുറുഞ്ഞുവരുന്ന ഇത്തരം അപൂര്‍വ ഗോത്രവിഭാഗങ്ങളെ സംരക്ഷിക്കുന്നതിനായിരുന്നു കേന്ദ്ര ഫണ്ട്. ഇരുപത്തയ്യാരത്തോളം പേരുടെ ഉന്നമനത്തിനുവേണ്ടി ചിലവഴിക്കാന്‍ ലഭിച്ചത് 148 കോടി രൂപ. പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങളില്‍ പതിനെട്ടായിരവും വയനാട് ജില്ലയിലെ കാട്ടുനായ്ക്കരാണ്. പതിമൂന്നാം ധനകാര്യകമ്മീഷനിലെ സ്പെഷ്യല്‍ പാക്കേജായിരുന്നു ഫണ്ട്. കിര്‍ത്താഡ്സാണ് പ്രാഥമിക പദ്ധതി വിര്‍വഹണ രേഖ തയാറാക്കിയിത്. ട്രൈബല്‍ വകുപ്പ് വിവിധ പദ്ധതികള്‍ നടപ്പിലാക്കി.
2013 ല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ 2016 ല്‍ അവസാനിച്ചു. പദ്ധതി നിര്‍വഹണത്തിനായി പ്രത്യേക ഒാഫീസും ജീവനക്കാരും നിയമിച്ചിരുന്നു. ഫണ്ട് കൃത്യമായി വിനിയോഗിച്ച് എന്നാണ് വകുപ്പുകളുടെ അവകാശവാദം. ഭക്ഷ്യസുരക്ഷ, വീട് നിര്‍മ്മാണം , റോഡുകള്‍ എന്നിവയ്ക്കാണ് പ്രധാനമായും ചിലവഴിച്ചത്. എന്നാല്‍ ലഭിച്ച ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിച്ചില്ല എന്നതിന് വിവിധ കോളനികളിലെ അവസ്ഥകളും സംഭവങ്ങളും സാക്ഷ്യം.