വയനാട്ടില്‍ വീട്ടമ്മയുടെ കൊലപാതകത്തിലൂടെ കുപ്രസിദ്ധി നേടിയ കൊലയാളി നായ റോട്ട് വീലറിനെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും രാജ്യത്ത് നിയന്ത്രണങ്ങളില്ല. വളര്‍ത്തുനായകളില്‍ കരുത്തരായ ഇക്കൂട്ടരെ പക്ഷെ പരിശീലനം നേടാതെ വളര്‍ത്തുന്നത് തീര്‍ത്തും അപകടരമാണ്.
മൃഗസ്നേഹികളുടെ പ്രിയപ്പെട്ട ബ്രീഡാണ് റോട്ട് വീലര്‍,സൗന്ദര്യത്തൊടൊപ്പം അപാരമായ കരുത്തും ഇവരുടെ പ്രത്യേകതയാണ്. തിര നിറച്ച തോക്കിനേക്കാള്‍ അപകടകാരിയെന്നാണ് വിദേശികള്‍ ഇവനെ വിശേഷിപ്പിക്കാറുള്ളത്. ഒരു കാറ് പോലും ഒറ്റയ്ക്ക് കെട്ടിവലിയ്ക്കാന്‍ ഇവര്‍ ധാരാളം. റോമന്‍ പട്ടാളം യുദ്ധമുഖത്ത് ഇവരെ കൂടെ കൂട്ടിയെന്നത് ചരിത്രം.ചരക്ക് ഗതാഗതം വാഹനങ്ങള്‍ ഏറ്റെടുക്കുന്നത് വരെ യൂറോപ്പില്‍ റോട്ട് വീലര്‍ ഭാരംവലിച്ചു.കരുത്തനായത് കൊണ്ട് തന്നെ ഇവരെ മെരുക്കാനും പ്രയാസം. പക്ഷെ പരിശീലിപ്പിച്ചാല്‍ കുടുംബത്തിന്റെ നല്ല കാവല്‍ക്കാരനായി ഇവരുണ്ടാകും.
വേണ്ടത്ര പരിചയവും പരിശീലനവും നേടാത്തവര്‍ ഇവരെ വളര്‍ത്തുന്നത് തീര്‍ത്തും അപകടരമാണ്. ഇണക്കമില്ലാത്തവരെ കടിച്ച് കീറി കൊല്ലുമെന്നത് വയനാട്ടിലെ സംഭവം സാക്ഷ്യം.മറ്റ് ഏത് ഇനം നായ്ക്കളെക്കാളും കടിച്ച് കീറാന്‍ കരുത്തുള്ള താടിയെല്ലും ഇവരുെട പ്രത്യേകതയാണ്