അപ്രതീക്ഷിതമായ മന്ത്രിസ്ഥാനം, വിവാദപ്രസ്താവനകള്‍, ട്രോളുകള്‍- എല്ലാറ്റിനെക്കുറിച്ചും ന്യൂസ്മേക്കര്‍ സംവാദത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം തുറന്നുപറയുന്നു .  മന്ത്രിസ്ഥാനം ആഗ്രഹിച്ചിരുന്നു, പക്ഷേ ഇത്രപെട്ടെന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചതല്ല. തന്‍റെ ട്രാക്ക് റെക്കോര്‍ഡ് പ്രധാനമന്ത്രി കണക്കിലെടുത്തിരിക്കാം. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ സഹകരണം അനിവാര്യമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണ്. പ്രസ്താവനകള്‍ പലതും മാധ്യമങ്ങള്‍ വിവാദമാക്കിയതാണെന്ന് കണ്ണന്താനം  പറയുന്നു. രാഷ്ട്രീയക്കാര്‍ തമാശപറയാന്‍ പാടില്ലെന്ന് പഠിച്ചു. 

ട്രോളുകള്‍ കണ്ട് ഭാര്യയും താനും പൊട്ടിച്ചിരിക്കാറുണ്ട്. പക്ഷേ ഫോണിന്‍റെ അമിതമായ ഉപയോഗം കാണുമ്പോള്‍ കേരളത്തിലുള്ളവര്‍ക്ക് ഒരു പണിയുമില്ലെന്ന് തോന്നും. 

 

സംവാദത്തില്‍ പങ്കെടുത്ത പി.സി.ജോര്‍ജ് എം.എല്‍.എ കൂസലില്ലാതെ ചോദ്യങ്ങള്‍ തൊടുത്തു. ഇടതുപക്ഷത്തെ വിട്ടുപോയതിനെക്കുച്ചും ഓഖി മുന്നറിയിപ്പ് സംബന്ധിച്ച  പ്രസ്താവനകളെക്കുറിച്ചും.  2011ല്‍ പൂഞ്ഞാറില്‍ മത്സരിക്കാന്‍ കണ്ണന്താനത്തെ താന്‍ വെല്ലുവിളിച്ചിരുന്നുവെന്ന് ജോര്‍ജ് ഓര്‍മപ്പെടുത്തി.  കണ്ണന്താനവും പി.സി.ജോര്‍ജും തമ്മില്‍ ഇടയ്ക്കിടെ വാഗ്വാദങ്ങളുണ്ടായി, പൊട്ടിച്ചിരിപ്പിക്കുന്ന പരാമര്‍ശങ്ങളും കടന്നുവന്നു.

പ്രമോദ് രാമന്‍ നയിക്കുന്ന ന്യൂസ്മേക്കര്‍ സംവാദത്തില്‍ 'തള്ളുകള്‍' , ട്രോളുകള്‍, 'റിലാക്സേഷന്‍' എല്ലാം വിഷയമായി . രാജു എബ്രഹാം എം.എല്‍.എ, സി.വി.ആനന്ദബോസ് ഐ.എ.എസ്, പി.എസ്.ശ്രീധരന്‍പിള്ള , ഡോ.പ്രിയ എന്നിവരും സംവാദത്തില്‍ പങ്കെടുത്തു.