ജേക്കബ് തോമസിന്റെ സസ്പെൻഷനിൽ ഐ.പി.എസ് തലപ്പത്ത് ഞെട്ടൽ. വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി ഏകപക്ഷീയമാണെന്നാണ് ഇവരുടെ പക്ഷം. അതേ സമയം തങ്ങളെ അന്വേഷണത്തിന്റെ മുൾമുനയിൽ നിർത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി, പൊലീസ് തലപ്പത്തുള്ളവർക്ക് പാഠമെന്നാണ് ഐ.എ.എസ് തലപ്പത്തെ പൊതു വികാരം
ജേക്കബ് തോമസിന്റെ സസ്പെൻഷൻ ഐ.പി.എസ് തലപ്പത്ത് ഞെട്ടലുണ്ടാക്കിയപ്പോൾ പകരം വീട്ടിലിന്റെ സന്തോഷമാണ് ഐ.എ.എസ് തലപ്പത്ത്. ജേക്കബ് തോമസിന്റെ പ്രസംഗത്തോട് യോജിപ്പില്ലെങ്കിലും നടപടിക്ക് മുമ്പ് വിശദീകരണം ചോദിക്കുക സർവീസ് കീഴ്വഴക്കമാണെന്നു ഒരു വിഭാഗം ഐ.പി.എസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു ' സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിക്കു മുൻപ് പൊലീസ് മേധാവിയോടു പോലും ആലോചിച്ചില്ല. തരം കിട്ടിയപ്പോൾ തങ്ങൾക്കെതിരെ ഐ.എ.എസ് തലപ്പത്തുള്ളവർ ആഞ്ഞടിച്ചെന്നാണ് ഇവർ പറയുന്നത്. 12 ഡി ജി പി റാങ്കുള്ളവർ ഉണ്ടായിട്ടും വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിയമനം നടത്താത്ത ലുള്ള അനിഷ്ടം നേരത്തെ തന്നെ പൊലീസ് തലപ്പത്തുണ്ടായിരുന്നു. ഹൈക്കോടതി പരമാർശമുണ്ടായപ്പോൾ വിജിലൻസ് ഡയറക്ടറെ മാറ്റിയ സർക്കാർ പരാമർശമുണ്ടായിട്ടും വിജിലൻസ് ഡയറക്ടറെ നിയമിച്ചില്ല.
ധനകാര്യ വകുപ്പ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാമിന്റെ വീട്ടിൽ ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് റെയ്ഡ് നടത്തിയത് ഏറെ വിവാദമായിരുന്നു. ഡിസംബർ 31 നു സർവീസിൽ നിന്നു വിരമിക്കാനിരിക്കെ.ജേക്കബ് തോമസിനെ പുറത്താക്കിയ ഉത്തരവ് എബ്രഹാം തന്നെ ഇറക്കിയത് മധുര പ്രതികാരമായാണ് ഐ.എ.എസ് തലപ്പത്തെ പൊ തുവികാരം' അടുത്ത ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് ഊഴം കാക്കുന്ന പോൾ ആന്റണി, ടോം ജോസ് എന്നിവർക്കെതിരെ ഒന്നിലധികം കേസുക ഈണ് ജേക്കബ് തോമസ് റജിസ്റ്റർ ചെയ്തത്. കൂടാതെ നിരവധി ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുകയും ചെയ്തു. നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത ഐ.എ.എസ് ഉദ്യോഗസ്ഥർ വൈകിയെങ്കിലും തങ്ങളുടെ ആവശ്യം അംഗീകരിച്ചതിലുളള സന്തോഷത്തിലുമാണ്. പൊലീസ് തലപ്പത്ത് ജേക്കബ് തോമസിനെ അനുകൂലിക്കുന്നവർ കുറവെങ്കിലും വരും കാലത്ത് തങ്ങൾക്കു നേരെയുണ്ടാകിനിടയുള്ള ഭീഷണിയും നടപടിയിലുണ്ടെന്നാണ് ഐ.പി.എസ് തലപ്പത്തെ പൊതു വികാരം