തന്‍റെ കഴിവുകൾ കണ്ടെത്തിയ ജേഷ്ട സഹോദരനായിരുന്നു അബിയെന്ന് സിനിമാ താരം കോട്ടയം നസീർ. ആരോഗ്യ കാര്യങ്ങൾ അദ്ദേഹവുമായി ചർച്ചചെയ്തിരുന്നു.എന്നാലും മരണ വാർത്ത വലിയ ഷോക്ക് ആയി. അസുഖമുള്ള കാര്യം നേരിട്ട് കണ്ടാൽ തോന്നില്ല. പക്ഷെ അസുഖങ്ങള്‍ മൂടിവെച്ചാണ് അദ്ദേഹം ജനങ്ങളുടെ മുന്നിലെത്തിയിരുന്നത്. ഞാൻ മിമിക്രി കലാകാരനാകാൻ കാരണം അബിക്കയാണ്.
മിമിക്രിയുടെ ബ്രാൻഡ് അംബാസഡറാണ് അബി. ഞാനൊക്കെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ ആദ്യ ദുബായ് ഷോ,സിനിമ തുടങ്ങിയവയിൽ എല്ലാം ഏറെ സഹായിച്ചിട്ടുള്ളത് അദ്ദേഹമാണ്.ആമിനത്താത്ത എന്ന കഥാപാത്രം ജനപ്രിയമായത് അബിയുടെ നേട്ടമായി തന്നെ കാണാം. അത് അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള അനുഭവങ്ങളാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.