sravan-actor

സ്വാമി അയ്യപ്പനെ കാണാൻ തെലുങ്കുസിനിമയിലെ പ്രമുഖ നടൻ ശ്രാവൺ ശബരിമലയിലെത്തി. സിനിയമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ അങ്ങനെയല്ലെന്ന് നടന്റെ പ്രതികരണം. അയ്യപ്പനെകണ്ട്, ആരാധക സ്നേഹവുമേറ്റാണ് നടൻ മടങ്ങിയത്. മാലയും ഇരുമുടിക്കെട്ടുമില്ലതെയാണ് ശ്രാവൺ മലകയറിയത്. അയ്യപ്പഭക്താനായ ശ്രാവണിന് സ്വാമിയെ കണ്ട സന്തോഷം. 

ആദ്യമായാണ് മലകയറിയത്. അടുത്തപ്രവശ്യം ഇരുമുടിക്കെട്ടേന്തിയെത്തുമെന്ന് ശ്രാവൺ. ജനതാ ഗാരേജിലും ‌ബാംഗ്ലൂർ ‍ഡേയ്സിലും അഭിനയിച്ച ശ്രാവൺ മികച്ച അവസരങ്ങൾ കിട്ടിയാൽ മലയളസിനിമയും സ്വീകരിക്കും. 

മലയാളത്തിലെ ഇഷ്ടനടൻ മോഹൻലാലാണ്. ആളെതിരിച്ചറിഞ്ഞതോടെ ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും വിശേഷങ്ങൾ ചോദിക്കാനും ശ്രാവണിന് ചുറ്റും തിരക്കേറി.