vettoor-purushan

പ്രശസ്ത ഹാസ്യനടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു. എഴുപതു വയസായിരുന്നു.  അസുഖബാധിതനായിരുന്ന വെട്ടൂർ പുരുഷനെ ഹൃദ്രോഗത്തെ തുടർന്ന് ഇന്നലെ രാത്രി  ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം. എഴുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

 

തിരുവനന്തപുരം വർക്കല വെട്ടൂരിൽ ജനിച്ച പുരുഷോത്തമൻ 1972 ൽ ക്രോസ് ബെൽറ്റ് മണി സംവിധാനം ചെയ്ത നടീനടൻമാരെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. 1988 ൽ ഇറങ്ങിയ  ലൂസ് ലൂസ് അരപ്പിരി ലൂസ് എന്ന ചിത്രം അദ്ദേഹത്തിനെ പ്രശസ്തനാക്കി. പിന്നീട് മലയാളത്തിലെ ഹാസ്യനടന്മാരിൽ പ്രമുഖനായി ഈ കുറിയ മനുഷ്യൻ

 

കാവടിയാട്ടം, ഇതാ ഇന്നു മുതൽ,അത്ഭുത ദ്വീപ് തുടങ്ങി  ചെറുതും വലുതുമായ നിരവധി  ചിത്രങ്ങളിൽ വേഷമിട്ടു. തിലകയാണ് ഭാര്യ. ഏറെക്കാലമായി അസുഖബാധിതനായിരുന്ന വെട്ടൂർ പുരുഷൻ തിരുവനന്തപുരം പാലോട്ടായിരുന്നു താമസം.