കാന്‍സറിനെ അതിജീവിച്ച ശേഷം പൊതുപ്രവര്‍ത്തനത്തിനൊപ്പം രോഗബാധിതരെ സഹായിക്കുകയാണ് കോട്ടയം നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ പി.എന്‍.സരസമ്മാള്‍. മരുന്നുവാങ്ങി നല്‍കിയും സാമ്പത്തികമായി സഹായിച്ചും മനോധൈര്യം നല്‍കിയുമാണ് സരസമ്മാളിന്‍റെ ജീവിതം.
നിരവധി തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചിട്ടുളള സരസമ്മാള്‍ കാന്‍സര്‍ രോഗത്തെയും തോല്‍പ്പിച്ചിട്ട് പതിനഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഇപ്പോള്‍ കാന്‍സര്‍ രോഗബാധിതര്‍ക്ക് മരുന്ന് വാങ്ങി നല്‍കിയും സാമ്പത്തികമായി സഹായിച്ചും ആത്മവിശ്വാസം നല്‍കിയും ജീവിതത്തിലേക്ക് തിരികെത്തിക്കുന്ന പൊതുപ്രവര്‍ത്തനം.
രോഗബാധിതരെ ഒരിക്കലും വിഷമിപ്പിക്കരുത്. അന്ന് കെകെ ശൈലജ പികെ ശ്രീമതി ഉള്‍പ്പെടെയുളളവര്‍ നല്‍കിയ ആത്മവിശ്വാസം സരസമ്മാളിന് കരുത്തായി
കടനാട് പഞ്ചായത്ത് അംഗം, നാട്ടകം പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, പത്തുവര്‍ഷം കോട്ടയം നഗരസഭാ കൗണ്‍സിലര്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം എന്നിങ്ങനെ എല്ലായിടത്തും നിറഞ്ഞുനിന്ന സരസമ്മാള്‍ മുന്നോട്ടുപോവുകയാണ്.