keralacan-camp-03

 

മനോരമ ന്യൂസിന്റെ സാമൂഹിക പ്രതിബദ്ധതാ ദൗത്യം ‘കേരള കാൻ’ പത്താം പതിപ്പിന്റെ ഭാഗമായി നിരണത്ത് ബുധനാഴ്ച സൗജന്യ കാൻസർ നിർണയ ക്യാംപ് നടക്കും. ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയും നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ പള്ളിയുമായി സഹകരിച്ചാണ് ക്യാംപ് നടത്തുന്നത്. രാവിലെ എട്ടുമണിക്ക് നിരണം കാട്ടുനിലം മാർത്തോമ്മാ പാരിഷ് ഹാളിലാണ് ക്യാംപ് ആരംഭിക്കുന്നത്. 

 

ക്യാംപിന്റെ ഭാഗമായുള്ള പൊതുസമ്മേളനം പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേരള കാൻ പദ്ധതിയുടെ മുഖവും ചലച്ചിത്ര താരങ്ങളുമായ ശ്വേതാ മേനോനും രമേശ് പിഷാരടിയും മുഖ്യാതിഥികളാകും. ബിലിവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയുമായി ചേർന്ന് 50 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതിയാണ് നടപ്പിലാക്കുന്നത്. റജിസ്ട്രേഷനായി 9744480200 എന്ന നമ്പറിൽ ബന്ധപ്പെടുക.

ENGLISH SUMMARY:

A free cancer detection camp will be held at Thiruvalla–Niranam as part of Manorama News’ social commitment initiative ‘Kerala CAN’, now entering its tenth edition. The camp is organized in collaboration with Believers Medical College Hospital and the Niranam St. Thomas Believers Eastern Church. The camp will begin at 8 AM on Wednesday at the Niranam Kattunilam Marthoma Parish Hall.