2025 ലെ വാര്‍ത്താതാരത്തെ കണ്ടെത്താനുള്ള മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ പ്രാഥമിക വോട്ടെടുപ്പ് ആവേശകരമായ അന്തിമഘട്ടത്തില്‍. നാലാം തീയതി സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ അവാസന പട്ടികയിലെ നാല് വാര്‍ത്താതാരങ്ങളെ പ്രഖ്യാപിക്കും. 10 പ്രമുഖരാണ് പ്രാഥമിക പട്ടികയിലുള്ളത്. അരുന്ധതി റോയ്, എം.എ. ബേബി, ബിനോയ് വിശ്വം, ഡോ. ഹാരിസ് ചിറയ്ക്കൽ, കല്യാണി പ്രിയദർശൻ, പ്രകാശ് വർമ്മ, സൽമാൻ നിസാർ, വി.ഡി. സതീശൻ, വി. ശിവൻകുട്ടി, ശ്വേത മേനോൻ എന്നിവരിൽ നിന്ന് ഏറ്റവും കൂടുതല്‍ വോട്ടുനേടുന്നവര്‍ അവസാനറൗണ്ടിലെത്തും.
പ്രേക്ഷകർക്ക് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് വോട്ട് രേഖപ്പെടുത്താനായി manoramanews.com/newsmaker എന്ന വെബ്സൈറ്റ് സന്ദർശിക്കാം. വോട്ടെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.
KLM Axiva Finvest മുഖ്യ സ്പോൺസറാകുന്ന പരിപാടി കോ- പവർ ചെയ്യുന്നത് മാനുവൽ മലബാറാണ്. Jain (Deemed To Be University), Star Pipes, Nehru Group Of Institutions, Pittapilly Agencies എന്നിവർ കോ-പ്രെസന്റേഴ്‌സായും Switrus Holidays അസ്സോസിയേറ്റ് സ്പോൻസറായും എത്തുന്നു.