പെൺതാരം മൂന്നാം സീസണിന്റെ ആദ്യഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ വിധികർത്താക്കൾക്ക് മുന്നിലെത്തുന്നു. ജൂറിയിൽ മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്ത്, കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ എന്നിവരാണ്.മെഡിമിക്സ് AVA ഗ്രൂപ്പ് MD ഡോ.A.V അനൂപും വനിതാ സംരംഭകരുമായി ആശയവിനിമയം നടത്തുന്നു.
ആദ്യ എപ്പിസോഡിൽ കാണാം - 'വൺ ഹാൻഡ് എംബ്രോയ്‌ഡറി' എന്ന ബ്രാൻഡുമായി കൊച്ചിയിൽ നിന്നുള്ള സംരംഭക അഞ്ജന ഷാജിയേയും കുടുംബശ്രീ സംരംഭമായ സമൃദ്ധി @ കൊച്ചിയുടെ സാരഥികളേയും.
ENGLISH SUMMARY:
Pentharam Season 3 premieres with aspiring women entrepreneurs. The show features judges like Sharada Muraleedharan, Poornima Indrajith, and B.K. Harinarayanan, offering insights and guidance to the contestants.