സംസ്ഥാനത്തെ നിർഭയ ഹോമുകളിലെ അതിജീവിതകളുടെ ഭാവി സുരക്ഷിതമാക്കാൻ തുടങ്ങിയ നൈപുണ്യ പരിശീലനം ഇന്ന് എത്തി നിൽക്കുന്നത് മികച്ച വരുമാനം കൊയ്യുന്ന സംരംഭത്തിൽ. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ എറണാകുളം ആരക്കുന്നത്ത് പ്രവർത്തിക്കുന്ന 'തേജോമയ'യിലെ 'ഉയരെ' എന്ന ബ്രാൻഡ് പ്രദർശന-വിപണന മേളകളിൽ ഹിറ്റാണ്. വസ്ത്ര നിർമ്മാണം മുതൽ ബ്യൂട്ടീഷൻ സേവനങ്ങൾ വരെ ഇവരുടെ കൈകളിൽ ഭദ്രം. കുട്ടികളുടെ സ്വകാര്യത മാനിച്ച്, അവരുടെ മുഖമോ ശബ്ദമോ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല.
ENGLISH SUMMARY:
Nirbhaya Homes in Kerala are ensuring the secure future of survivors through skills training initiatives. The 'Uyarre' brand, operating under the Women and Child Development Department in Ernakulam's Tejomaya, is a hit at exhibitions and sales, demonstrating their mastery in areas from garment manufacturing to beauty services.