sayam-prabha

പ്രായമൊക്കെ വെറും നമ്പര്‍ മാത്രം. മനസില്‍ കൗമാരം കാത്തുസൂക്ഷിക്കുന്നവര്‍ എന്നും ചെറുപ്പമാണ്. അങ്ങനെ ചുറുചുറുക്കുള്ള ഒരു വയോജന കൂട്ടായ്മയുണ്ട് ഇടുക്കി എഴുകുംവയലില്‍. സായംപ്രഭ ഹോം എന്ന് പേരിട്ട ആ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്  നെടുങ്കണ്ടം പഞ്ചായത്തിന് കീഴിലാണ്.

വിശ്രമകാലം ആടിയും പാടിയും കളിയും ചിരിയുമായി ഒത്തൊരുമിച്ച് ആഘോഷിക്കുകയാണ് സായംപ്രഭ ഹോമിലെ വയോജനങ്ങൾ. 2015 ൽ ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺ എന്ന പേരിൽ നാട്ടിലെ സുഹൃത്തുക്കളായ വയോജനങ്ങൾ രൂപീകരിച്ച സംഘടന 2018 ൽ പഞ്ചായത്ത്‌ ഏറ്റെടുത്തു. ദിനംപ്രതി അംഗങ്ങളുടെ എണ്ണം കൂടിയതോടെ സ്വന്തം കെട്ടിടത്തിലേക്ക് മാറി. പ്രതിവർഷം ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവർത്തനം.

സാമൂഹ്യനീതി വകുപ്പ് നിയോഗിച്ച കെയർടേക്കറുടെ പരിചരണത്തോടൊപ്പം മാസത്തില്‍ നാല് മെഡിക്കൽ ക്യാമ്പുകളും പഞ്ചായത്ത് നടത്തുന്നുണ്ട്. അംഗങ്ങളായ 259 പേര്‍ക്കായി രാവിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെയാണ്  പ്രവർത്തന സമയം. വീടില്ലാത്തവർക്ക് താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Shelter home for old age people, it makes their life more colorful.