TAGS

ബെംഗളൂരു ഐഐഎമ്മിന്‍റെ എംബിഎ സര്‍ട്ടിഫിക്കറ്റ്, ഫോക്സ്‍വാഗണ്‍ കമ്പനിയില്‍ അന്‍പത് ലക്ഷം വാര്‍ഷികവരുമാനമുള്ള ജോലി. ഇതെല്ലാമാണ് ആ 37കാരി പുല്ലുപോലെ വലിച്ചെറിഞ്ഞത്. എന്തിന്.... അമ്മയോടൊപ്പം ആത്മീയതയുടെ പാദയിലേക്കിറങ്ങാന്‍. കൗതുകകരമായ വരാ‍ത്ത വരുന്നത് ഗുരുഗ്രാമില്‍ നിന്നാണ്. 

61കാരിയായ തന്‍റെ അമ്മ ശിരോമണി ബജാജിനൊപ്പമാണ് അക്ഷിത ജൈന്‍ എന്ന യുവതി ജൈനമത വിശ്വാസപ്രകാരം സര്‍വതും വെടിഞ്ഞ് തീര്‍ഥാടനത്തിനിറങ്ങുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ റിട്ടയേഡ് ചീഫ് മാനേജറാണ് അമ്മ. ഫിയറ്റ്, മേഴ്സിഡസ്–ബെന്‍സ് കമ്പനികളിലും അക്ഷിത ഇതിന് മുന്‍പ് ജോലി ചെയ്തിട്ടുണ്ട്. 

തന്‍റെ വഴി ആത്മീയതയിലേക്ക് തിരിഞ്ഞതിന് അക്ഷിതയ്ക്ക് വ്യക്തമായി കാരണമുണ്ട്. എഐയുടെ വളര്‍ച്ചയും അത് പരിസ്ഥിതിക്കുണ്ടാക്കിയേക്കാവുന്ന കോട്ടവും, ഡേറ്റാ സെന്‍ററുകളുണ്ടാക്കാന്‍ മണ്ണെടുക്കുമ്പോള്‍ സൂക്ഷ്മജീവാണുക്കള്‍ക്കുണ്ടാകുന്ന നാശവുമെല്ലാം ഇതില്‍ പെടും. ഇതിന് പിന്നാലെയാണ് ജൈന ചിന്താഗതികളായ അഹിംസ അക്ഷിതയുടെ പാതയായത്. 

തന്‍റെ ഭര്‍ത്താവിന്‍റെ 2025ലെ വിയോഗവും ഉയര്‍ന്ന ജോലിയും തന്‍റെ ജീവിതത്തിലെ എല്ലാ ലക്ഷ്യങ്ങളും നേടിയതാണ് അക്ഷിതയുടെ അമ്മ ശിരോമണിയെ ആത്മീയതയുടെ പാതയിലേക്കെത്തിച്ചത്. ദീക്ഷ എന്ന ചടങ്ങിന് പിന്നാലെ എല്ലാ ലൗകികബന്ധങ്ങളും ഉപേക്ഷിച്ച് പൂര്‍ണ ജൈന ആത്മീയജീവിതത്തിലേക്ക് ഇരുവരും നടന്നുനീങ്ങുന്നത്.

ENGLISH SUMMARY:

A 37-year-old former IIM Bangalore graduate and her mother who left their high-paying corporate jobs and luxury lifestyles to embrace Jain monkhood through Diksha. This inspiring yet surprising journey highlights a deep spiritual awakening driven by environmental concerns and personal philosophy.