തന്റെ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ ഭാര്യയെ വീട്ടില്‍ കെട്ടിയിട്ട് വീടിന് തീവച്ച് ഭര്‍ത്താവ്. യുപി ഖന്നൂജിലാണ് സംഭവം. സുഖ്ബീര്‍ സിങ് എന്നയാളാണ് ഭാര്യ സോനത്തിനെ കെട്ടിയിട്ട് കത്തിച്ചത്.
പൊലീസ് റിപ്പോര്‍ട്ട് പ്രകാരം സുഖ്ബീര്‍ ഹരിയാന ഹിസാറില്‍ ജോലി ചെയ്ത് വരികയായിരുന്നു. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ സോനത്തിന് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഒരു ആരോപണം സുഖ്ബീറിന്റെ കാതുകളിലെത്തി. പിന്നാലെ ദമ്പതികള്‍ വഴക്കിലായി. വഴക്ക് പൊലീസ് സ്റ്റേഷന് വരെയെത്തി. എന്നാല്‍ പൊലീസ് ഇവരോട് സംസാരിച്ച് മടക്കി അയച്ചു.
🚨SHOCKING | Man in Uttar Pradesh's Kannauj ties his 30-year-old wife to a chair, pours petrol on her and burns her alive over suspicion of an affair before fleeing with their two children https://t.co/SPMTkbCazP
തൊട്ടടുത്ത ദിവസം വീണ്ടും ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായി. പിന്നാലെ ഭര്‍ത്താവ് ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് വീടിന് തീകൊളുത്തി കുട്ടികളുമായി മുങ്ങുകയായിരുന്നു. അഗ്നിശമനസേന എത്തിയപ്പോഴേക്കും സോനം മുഴുവനായി അഗ്നിക്കിരയായിരുന്നു. പിന്നാലെ ഹിസാര്‍ വിടാന്‍ ശ്രമിച്ച സുഖ്ബീറിനെ പൊലീസ് പിടികൂടി.
ENGLISH SUMMARY:
A horrific incident unfolded in Uttar Pradesh's Kannauj district where a man named Sukhbir Singh tied his wife Sonam to a chair and set their house on fire over suspicions of an extramarital affair. After a domestic dispute that had briefly reached the local police station, the couple engaged in another fierce argument upon returning home. Taking extreme steps, the husband locked the children away and burned his wife alive before attempting to flee to Hisar. Fire services arrived too late to save the victim, but police successfully intercepted and arrested the accused fugitive shortly after the crime.