bike-fall

TOPICS COVERED

റോഡില്‍ ചെക്കിങ്ങിനായി നില്‍ക്കുന്ന പൊലീസിനെ വെട്ടിച്ച് ബൈക്കോടിച്ച് രക്ഷപ്പെട്ട് കുതിക്കുന്ന വിരുതന്‍മാരെ നാം കണ്ടുകാണും. ഇത്തരത്തില്‍ പൊലീസിനെ വെട്ടിച്ച് ബൈക്കോടിച്ച് വൈറലായ ഒരു യുവാവിന്‍റെ വാര്‍ത്തയാണ് ഉത്തരഘണ്ഡ് രുദ്രപൂറില്‍ നിന്ന് പുറത്തുവരുന്നത്. ബൈക്ക് വെട്ടിച്ച് പറക്കുന്നതിനിടെ പിന്നിലിരുന്ന ഭാര്യ തെറിച്ച് റോഡിലേക്ക് വീഴുന്നതും റൈഡര്‍ ബൈക്കുമായി കത്തിച്ച് പറന്ന് രക്ഷപ്പെടുന്നതിന്‍റേതുമായ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ബൈക്കില്‍ കുട്ടിയും ഭാര്യയുമായി വരുന്ന  യുവാവാണ് വിഡിയോയുടെ തുടക്കത്തില്‍. ഇതിനിടെ പൊലീസ് കൈ കാണിക്കുന്നു. എന്നാല്‍ ബൈക്കിലൂടെ വഴക്കത്തോടെ ഇയാള്‍ പൊലീസിനെ വെട്ടിച്ച് കടക്കുകയാണ്.

പൊലീസിന്‍റെ കൈപ്പിടിയില്‍ നിന്നകന്ന ഉടന്‍ ഇയാള്‍ വാഹനം കത്തിച്ച് പറക്കുകയാണ്. എന്നാല്‍ പിന്നിലിരുന്ന ഭാര്യ ഈ പറക്കലില്‍ നിലത്ത് വീഴുകയാണ്. ഉടന്‍ യുവതിയെ പൊലീസ് പിടിച്ചെഴുന്നേല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ തന്‍റെ ഭാര്യ വീണിട്ടും യുവാവ് കുഞ്ഞുമായി ബൈക്ക് നിര്‍ത്താതെ ഓടിച്ച് രക്ഷപ്പെടുകയാണ്.  തുടര്‍ന്ന് യുവാവ് തിരിച്ചുവന്നോ എന്ന് വിഡിയോയില്‍ കാണിക്കുന്നില്ല. 

ENGLISH SUMMARY:

Manorama News reports on a viral video from Uttarakhand where a man successfully evades a police checkpoint on his bike but accidentally drops his wife onto the road in the process. Instead of stopping to help her, the rider speeds away with their child, leaving his wife behind with the police.