രാജ്യത്തെ യുവജനങ്ങൾക്കിടയിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു എന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ. മാനസികാരോഗ്യത്തെക്കുറിച്ച് ഗൗരവമേറിയ സംവാദം അനിവാര്യമെന്നു മന്ത്രി ദ് വീക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ഹെൽത്ത് കോൺക്ലേവില്‍ പറഞ്ഞു.
വിദ്യാർത്ഥി ആത്മഹത്യകൾ ഉൾപ്പെടെ വർധിക്കുന്ന സാഹചര്യത്തിൽ മാനസികാരോഗ്യം രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട വിഷയമാണ്. പരിഹാരത്തിനായി എല്ലാ മന്ത്രാലയങ്ങളും ചേർന്നുളള പദ്ധതികളിലാണ് സർക്കാർ വിശ്വസിക്കുന്നത്. ആരോഗ്യം സംസ്ഥാന വിഷയമായതിനാൽ ഇത്തരം പദ്ധതികൾ സംസ്ഥാനങ്ങളുടെ സഹകരണം അവശ്യമാണെന്നും മന്ത്രി പറഞ്ഞു. വിജയത്തിനായുള്ള ഒരുക്കം എന്ന വിഷയത്തിൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ കെസിയ ലിസ് മെജോയും സംസാരിച്ചു.