trump-vijay

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യിനെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയർത്തിക്കാണിച്ചുള്ള ടിവികെയുടെ പ്രചാരണത്തിനെ പരിഹസിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി. വിജയ്ക്ക് അമേരിക്കയുടെ പ്രസിഡന്റ് പോലും ആകാൻ കഴിഞ്ഞേക്കുമെന്നായിരുന്നു എടപ്പാടിയുടെ പരിഹാസം. 

'വിജയ്ക്ക് അമേരിക്കയുടെ പ്രസിഡന്റ് ആകാൻ പോലും കഴിയും. ട്രംപിന് പകരക്കാരനാകാം. അത് തെറ്റല്ല. അതിൽ യാതൊരു തെറ്റുമില്ല. അത് അദ്ദേഹത്തിന്റെ ആഗ്രഹമാണ്. അദ്ദേഹത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആകാം'- എടപ്പാടി പരിഹസിച്ചു. വിജയ്‌യിനെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയർത്തിക്കാണിച്ചുള്ള ടിവികെ നേതാക്കളുടെ പരാമർശങ്ങൾക്കിടെയാണ് പരിഹാസവുമായി എടപ്പാടി രംഗത്തെത്തിയത്. 

വിജയ്‌ സർക്കാർ സാമൂഹികമാധ്യമങ്ങളെ ആശ്രയിക്കുന്നതിനെയും എടപ്പാടി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. വിജയ് സർക്കാർ അധികാരത്തിലെത്തി ദിവസങ്ങൾക്കകം സംസ്ഥാനത്തെ ക്രമസമാധാനനില സമ്പൂർണമായി തകർന്നെന്നും എടപ്പാടി ആരോപിച്ചു. എവിടെ നോക്കിയാലും കൊലപാതകവും മോഷണവും സംഘർഷങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്, എടപ്പാടി കൂട്ടിച്ചേർത്തു. 

 

ENGLISH SUMMARY:

AIADMK leader Edappadi Palaniswami sarcastically commented on TTV Dhinakaran's promotion of actor Vijay for the Prime Minister post. He suggested Vijay could even aspire to be the President of the United States, highlighting perceived shortcomings of the current Vijay-led government.