‘മറ്റേല്ലാ വഴികളും അടയുമ്പോഴാണ് ഞാന്‍ ഹോമിയോപതി തിര‍ഞ്ഞെടുത്തത്. ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്’ എന്ന് ആരോടെങ്കിലും നമ്മളോട് പറഞ്ഞുകാണും. പലരും ഹോമിയോ മരുന്നുകള്‍ കഴിക്കുന്നുമുണ്ടാകും. എന്നാല്‍ ഹോമിയോപതിക്ക് വ്യക്തമായ ശാസ്ത്രീയ അടിത്തറ ഇല്ലെന്നതാണ് സത്യം. മരുന്നുകളുടെ പ്രവര്‍ത്തനം പലരും സാക്ഷ്യം പറയുമ്പോഴും പലപ്പോഴും അതിനെ വിമര്‍ശിച്ച് അലോപതി ഡോക്ടര്‍മാരും രംഗത്തുവരാറുണ്ട്. അത്തരം ഒരു ഡോക്ടറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്, ഹോമിയോ കൊള്ളാമെന്ന് പറഞ്ഞതോ അനുഷ്കാ ശര്‍മയും

ഹോമിയോപതി തന്‍റെ ജീവിതത്തില്‍ വലിയ സ്ഥാനം വഹിക്കുന്നു, ഡോ.രാജന്‍ ശങ്കരന് തന്‍റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. താന്‍ ഹോമിയോ വളരേയധികം ശ്രദ്ധിക്കുന്നു എന്നതടക്കം കുറിച്ച് ഒരു വിഡിയോ അനുഷ്ക ഷെയര്‍ ചെയ്തിരുന്നു. ഇതിന് കമന്‍റുമായി ഹോമിയോ ഡോക്ടറും പ്രചാരകയുമായ ഭൂമികയും രംഗത്തുവന്നു. ഹോമിയോയുടെ ഗുണഗണങ്ങള്‍ എഴുതിയ ശേഷം അത് നിങ്ങള്‍ക്ക് ഗുണം ചെയ്യില്ലെങ്കില്‍ ഡോക്ടറെ മാറ്റുക ചികില്‍സാരീതി മാറ്റാതിരിക്കുക എന്നും ഡോക്ടര്‍ എഴുതി.  ഇതിന് പ്രതികരണവുമായി പ്രശസ്ത ഡോക്ടറും ഇന്‍ഫ്ലുവന്‍സറുമായ ‘ദ് ലിവര്‍ഡോക്’ രംഗത്തുവന്നതോടെയാണ് കളി മാറിയത്. 

വെള്ളവും ആല്‍ക്കഹോളും പഞ്ചസാരയും ചേര്‍ന്ന ദുര്‍മന്ത്രവാദമാണ് ഹോമിയോപതി എന്നായി ഡോക്ടര്‍. ഇതിന് പിന്നാലെ ഡോക്ടറും കമന്‍റില്‍ പലരുമായി തര്‍ക്കമായി. എന്നാല്‍ ഡോക്ടര്‍ നിരത്തുന്ന പല വാദങ്ങള്‍ക്കും ഹോമിയോപതി ആരാധകര്‍ക്ക് മറുപടി പറയാനായില്ല. പിന്നാലെ അനുഷ്കാ ശര്‍മയെയും അനുഷ്കാ ശര്‍മ ഷെയര്‍ ചെയ്ത വിഡിയോയിലുള്ളവരെയും ചേര്‍ത്തൊട്ടിച്ച് തമാശ പോസ്റ്റും ഡോക്ടര്‍ ചെയ്തു. ഇന്‍റര്‍നെറ്റില്‍ ട്രെന്‍ഡിങ്ങായതോടെ നിരവധി പേരാണ് രണ്ട് വശത്ത് നിന്നും പോരടിച്ചുകൊണ്ടിരിക്കുന്നത്.

ENGLISH SUMMARY:

Homeopathy, often chosen when other options fail, is presented as offering relief by many who use it. However, the scientific validity of homeopathy remains a significant point of contention, with many medical professionals criticizing its lack of a clear scientific foundation.