Image Credit:instagram/thalapathysaranoffl
തമിഴ്നാട് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ വിജയ്ക്ക് ഒരു സ്നേഹസമ്മാനമെത്തി. സാക്ഷാല്‍ വിരാട് കോലിയുടെ കയ്യൊപ്പ് ചാര്‍ത്തിയ ക്രിക്കറ്റ് ബാറ്റ്. എം.ആര്‍.എഫ് ചെയര്‍പഴ്സന്‍ കെ.എം.മാമനാണ് തമിഴ്നാട് മുഖ്യമന്ത്രിക്ക് ബാറ്റ് സമ്മാനിച്ചത്. ഫോര്‍മല്‍ സ്യൂട്ടില്‍ നില്‍ക്കുന്ന വിജയ് പൊന്നാടയണിഞ്ഞ് ബാറ്റുമായി നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നത്.
കടുത്ത ക്രിക്കറ്റ് ആരാധകനായ വിജയ്, ഐപിഎല്‍ ഏറെ ഇഷ്ടപ്പെടുന്നയാളും കൂടിയാണ്. 2008 ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ബ്രാന്‍ഡ് അംബാസിഡറും കോലിയായിരുന്നു.
ധോണിയുമായും അടുത്ത ബന്ധമാണ് വിജയ് പുലര്‍ത്തിയിരുന്നത്. മിക്കവാറും ക്രിക്കറ്റ് പരിപാടികളിലും താരം എത്തിയിരുന്നു. ഭൈരവയും വേലായുധവും പോലെ തന്‍റെ സിനിമകളിലൂടെയും താരം ക്രിക്കറ്റ് പ്രേമം പ്രകടമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് താരം വെങ്കിടേഷ് അയ്യര്‍ ഒരിക്കല്‍ ഐപിഎല്‍ അര്‍ധ സെഞ്ചറി, വിജയിന്‍റെ മെര്‍സല്‍ സ്റ്റൈലില്‍ ആഘോഷിച്ചതും ശ്രദ്ധ നേടിയിരുന്നു.
അതേസമയം, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ജനനായകന്‍' വിജയിന്‍റെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് തിയറ്ററുകളിലെത്തുമെന്നാണ് സൂചന. വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രമാകും ഇതെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ജനുവരി ഒന്‍പതിന് റിലീസാവേണ്ടിയിരുന്ന ചിത്രം സിബിഎഫ്സി സര്‍ട്ടിഫിക്കേഷന്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് വൈകുകയായിരുന്നു.