mysuru-food-2

മൈസൂരിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് മോശം ഭക്ഷണം  നല്‍കിയതില്‍ മെസ് അടപ്പിച്ചു. ഗ്ലോബൽ എജ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ മെസാണ് അടപ്പിച്ചത്. ലക്ഷങ്ങൾ ഫീസ് വാങ്ങി വിദ്യാർഥികൾക്ക് 'വിഷം' വിളമ്പുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഇടപെടലിനെ തുടർന്നാണ് കർണാടക ആരോഗ്യ വകുപ്പിന്‍റെ നടപടി

 

മൈസൂരിലെ നഴ്സിങ് കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയിരുന്നു. ഭക്ഷ്യവസ്തുക്കള്‍ ശുചിമുറിയില്‍ പോലും  സൂക്ഷിച്ചിരിക്കുന്നു.  ആരോഗ്യപരിപാലനത്തിനായി പഠിക്കുന്നവര്‍ക്ക് കിട്ടുന്നത് ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം.  ചിക്കൻ കറിയിൽ രക്തവും തൂവലുകളും, ചപ്പാത്തിക്കുള്ളിൽ പ്ലാസ്റ്റിക് കഷ്ണങ്ങൾ. വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. നോണ്‍വെജിന്‍റെ മാത്രമല്ല വെജ് ഭക്ഷണത്തിനായി വാങ്ങിക്കൂട്ടിയ പച്ചക്കറികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പച്ചക്കറിക്കടകളില്‍ നിന്ന് ഉപേക്ഷിച്ചവയാണെന്ന് തന്നെ ഉറപ്പിക്കാവുന്നവയാണ്.

 

ശുചിമുറിയില്‍ പോലും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നു. പ്രതിവർഷം 80,000 രൂപയാണ് മെസ്സ് ഫീസായി മാനേജ്മെന്റ് ഈടാക്കുന്നത്.  ഇതിന് പിന്നിലാകട്ടെ 'ഗ്ലോബൽ എജ്യൂക്കേഷൻ സർവീസ്' എന്ന മലയാളികള്‍ നടത്തുന്ന ഏജന്‍സിയാണ് അഞ്ചു ഹോസ്റ്റലുകളിലേക്കും ഭക്ഷണം എത്തിക്കുന്നത്.   കോളേജുകളിലേക്ക് വിദ്യാർഥികളെ എത്തിച്ചു നൽകുന്നതിന് മാനേജ്മെന്റ് നല്‍കുന്ന പ്രത്യുപകാരമാണ് മെസ് നടത്തിപ്പിനുള്ള അനുമതി.   ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു.. ഇന്‍റേണല്‍  മാർക്ക് വെട്ടിക്കുറയ്ക്കും. കോഴ്സ് കഴിഞ്ഞാൽ സർട്ടിഫിക്കറ്റുകൾ നൽകില്ല എന്നൊക്കെയാണ് ഭീഷണി. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാനും അനുവാദമില്ല. വിദ്യാർത്ഥികൾ പകർത്തിയ ഈ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും നടപടിയെടുക്കാൻ മാനേജ്മെന്റുകൾ തയ്യാറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കെ സി വേണുഗോപലിന്‍റെ ഇടപടലുണ്ടായതും കര്‍ണടക സര്‍ക്കാര്‍ നടപടിയെടുത്തതും

ENGLISH SUMMARY:

Mysuru nursing hostel food issue, Malayali students food complaint, Mysuru hostel mess controversy, Karnataka nursing college food issue, chicken curry feathers blood, unhygienic hostel food Mysuru, Global Education Service mess, Malayali nursing students Karnataka, hostel food protest Mysuru, Karnataka Health Department action, K C Venugopal intervention, nursing hostel food scandal