students-suicide

TOPICS COVERED

വിവാഹം നീട്ടിവെയ്ക്കാന്‍ കുടുംബം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തില്‍ 19 കാരന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദോമ്പിവില്‍ ഗ്രാമത്തിലാണ് സംഭവം. ജാര്‍ഖണ്ഡില്‍ നിന്നുള്ള 19 കാരനും സ്വന്തം നാട്ടിലുള്ള പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 

വിവാഹ കഴിക്കാനുള്ള താല്‍പര്യം വീട്ടിലറിയിച്ചെങ്കിലും നിയമപരമായി വിവാഹം കഴിക്കാനുള്ള പ്രായമായ 21 വയസു വരെ കാത്തിരിക്കാന്‍ കുടുംബം ആവശ്യപ്പെടുകയായിരുന്നു. ഇതോടെ മാനസികമായി തളര്‍ന്ന 19 കാരന്‍ ജീവനൊടുക്കുകയായിരുന്നു. 

നവംബര്‍ 30 തിന് വീട്ടിനുള്ളില്‍ ഷാളില്‍ തൂങ്ങുകയായിരുന്നുവെന്ന് മൻപാദാ പൊലീസ് പറഞ്ഞു. 

ഉടൻ തന്നെ വീട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY:

A 19-year-old boy from Jharkhand died by suicide in Dombivli, Thane, reportedly due to mental distress after his family asked him to wait until he turned 21 to legally marry his girlfriend. Manpada Police have registered a case and initiated an investigation into the tragic incident.