കര്‍ണാടകയില്‍ മതം ചോദിച്ച ശേഷം യുവാവിനെ ആക്രമിച്ച് പണം കവര്‍ന്നെന്ന് പരാതി. ഷിമോഗ പാര്‍ട്ടി കസാന സെക്കന്‍ഡ് ക്രോസ് ഡൗണ്‍ റോഡിന് പരിസരത്ത് താസിക്കുന്ന ഹരീഷാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച രാത്രി 11.15ഓടെ നാലു പേരടങ്ങുന്ന സംഘം ഹരീഷിനെ തടഞ്ഞുനിര്‍ത്തി മതവും ജാതിയും ചോദിച്ചു. നീ ഹിന്ദുവാണോ മുസ്‍ലീമാണോ? എന്നായിരുന്നു ചോദ്യം. മറുപടി നല്‍കിയിന് പിന്നാലെ ആക്രമണം തുടങ്ങി. മുഖത്ത് ഇടിച്ചു വീഴ്ത്തിയ ശേഷം പോക്കറ്റലുണ്ടായിരുന്ന 50,000 രൂപ ബലമായെടുത്തു. കത്തി കാണിച്ച് സ്വര്‍ണമോതിരം ഊരിവാങ്ങുകയും ചെയ്തു. ഹരീഷിന്‍റെ കണ്ണിനും മുക്കിനും പരുക്കുണ്ട് .
ഹരീഷ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ എത്തി സംഘം ആക്രമണം തുടര്‍ന്നു. ഈ സമയം റോഡിലൂടെ വന്ന ഒരു ബൈക്ക് യാത്രക്കാരനെ കണ്ടതോടെ ആക്രമികള്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ താന്‍ രണ്ട് ആശുപ്രികില്‍ ചികില്‍സ തേടിയെന്നും ഹരീഷ് പറഞ്ഞു. ഭയം മൂലം രണ്ടുദിവസം പുറത്തിറങ്ങിയില്ല. ഒടുവില്‍ ദൊഡ്ഡപേട്ട് പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു