alagu-raj-police-chase-arrest-thrilling

കൊലക്കേസ് പ്രതിയായ അഴക് രാജയെ പിടികൂടാൻ തിരുവള്ളൂർ പൊലീസ് നടത്തിയ നീക്കം അതീവ സാഹസികമായിരുന്നു. പ്രതിയുടെ കാറിന്റെ ഡോറിൽ തൂങ്ങി ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു.

കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന അഴക് രാജയെ പിടികൂടാനാണ് പൊലീസ് എത്തിയത്. പൊലീസ് വളഞ്ഞതോടെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച അഴക് രാജയെ പൊലീസുകാരൻ കാറിന്റെ ഡോറിൽ തൂങ്ങി പിടിക്കുകയായിരുന്നു. ഇങ്ങനെ ഒരു കിലോമീറ്ററോളം ദൂരം കാർ മുന്നോട്ട് പോയി. ഒടുവിൽ വാഹനത്തിന്റെ വേഗത കുറഞ്ഞ സമയം പൊലീസുകാരന്‍ ചാടിരക്ഷപ്പെടുകയായിരുന്നു.

ENGLISH SUMMARY:

In a dramatic chase, Tamil Nadu police caught murder accused Alagu Raj after an officer clung to his car door for nearly a kilometre. The suspect tried to flee in his vehicle, but was eventually subdued when the car slowed down.