Mauli the mascot during the opening ceremony for the 38th National Games | ANI
38ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസ് തായ്ക്വോണ്ടോയില്‍ പണം വാങ്ങി മത്സരഫലം അട്ടിമറിച്ചെന്ന് കണ്ടെത്തല്‍. സംഭവത്തെ തുടര്‍ന്ന് തായ്ക്വോണ്ടോ കോംപറ്റീഷന്‍ ഡയറക്ടര്‍ ടി.പ്രവീണ്‍ കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കി. 16 വിഭാഗങ്ങളില്‍ 10 എണ്ണത്തിലും ഫലം മുന്‍കൂട്ടി നിശ്ചയിച്ചു. മെഡലുകള്‍ നിശ്ചിത തുകയ്ക്ക് വിറ്റും എന്നിങ്ങനെയാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
സ്വർണം, വെള്ളി, വെങ്കല മെഡലുകൾ യഥാക്രമം 3 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപയ്ക്ക് വിറ്റതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രിവൻഷൻ ഓഫ് മാനിപുലേഷൻ ഓഫ് കോമ്പറ്റീഷൻ (പിഎംസി) കമ്മിറ്റിയുടേതാണ് കണ്ടെത്തല്‍. ആർകെ സുധാൻഷു (പ്രിൻസിപ്പൽ സെക്രട്ടറി, ഉത്തരാഖണ്ഡ്), ബികെ സിൻഹ (റിട്ട. ഐപിഎസ്), ദുഷ്യന്ത് ശർമ്മ (എസ്എസ്പി, ജമ്മു കശ്മീർ) എന്നിവരടങ്ങുന്നതാണ് പിഎംസി പാനല്‍.