മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉപമുഖ്യമന്ത്രിമാരായി ഏക്‌നാഥ് ഷിൻഡെയും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. ഫഡ്നാവിസിന് മുഖ്യമന്ത്രി പദത്തിൽ ഇത് മൂന്നാം ഊഴമാണ്. മുംബൈ ആസാദ് മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാർ ചടങ്ങിന് സാക്ഷികളായി. ബോളിവുഡ് - താരനിരയും ചടങ്ങിൽ പങ്കെടുത്തു. നാൽപ്പതിനായിരത്തോളം പ്രവർത്തകർ ചടങ്ങ് വീക്ഷിക്കാൻ എത്തി. മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായിട്ടില്ല.