ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ഹേമന്ത് സോറനൊപ്പം ജെ.എം.എമ്മിനായി പ്രചാരണം നയിക്കുന്നത് ഭാര്യ കല്‍പന സോറനാണ്. രാഷ്ട്രീയത്തിലിറങ്ങി മാസങ്ങള്‍ക്കകംതന്നെ കല്‍പന വലിയ ജനപ്രീതിയാണ് നേടിയത്. കല്‍പനയെ മുന്‍നിര്‍ത്തി സ്ത്രീ വോട്ടുകള്‍ അനുകൂലമാക്കാമെന്ന പ്രതീക്ഷയിലാണ് ജെ.എം.എം.
കല്‍പന സോറന്‍ ജാര്‍ഖണ്ഡ് രാഷ്ട്രീയ പാതയിലേക്കുവന്നത് അപ്രതീക്ഷിതമായാണ്. മുഖ്യമന്ത്രി ഹേമന്ത് സോറനെ ഭൂമി കുംഭക്കോണക്കേസില്‍ ഇ.ഡി അറസ്ററുചെയ്തതോടെ ഈ വര്‍ഷം ജനുവരിയിലായിരുന്നു ഭാര്യ കല്‍പനയുടെ രാഷ്ടീയപ്രവേശം. പുതുമുഖം ദിവസങ്ങള്‍ക്കകം ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെതന്നെ മുഖമായി മാറി.
മുഖ്യമന്ത്രി പദമൊഴികെ ഹേമന്ത് സോറന്‍ വഹിച്ചിരുന്ന ചുമതലകളോരാന്നായി കല്‍പന ഏറ്റെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിനായി പ്രചാരണം നയിച്ചു. കല്‍പനയുടെ വ്യത്യസ്തമായ പ്രസംഗ ശൈലി ജനങ്ങളെ ആകര്‍ഷിച്ചു. ഗണ്ഡേ മണ്ഡലത്തില്‍നിന്ന് ഉപതെരഞ്ഞെടുപ്പിൽ കാല്‍ ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിന് നിയമസഭയിലുമെത്തി.
ജാമ്യംനേടി മുഖ്യമന്ത്രി പദത്തില്‍ ഹേമന്ത് സോറന്‍ തിരിച്ചെത്തിയപ്പോള്‍ അവര്‍ പാർട്ടി പ്രവർത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്ത്രീകൾക്ക് പ്രതിമാസ ധനസഹായം നൽകുന്ന മയ്യാ സമ്മാൻ യോജനയ്ക്കായി ജാർഖണ്ഡിലുടനീളം പൊതുയോഗങ്ങൾ നടത്തി. ഇതെല്ലാം കല്‍പനയുടെ ജനപ്രീതി വര്‍ധിപ്പിച്ചു.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കല്‍പനയുടെ സമയം തേടി നേതാക്കള്‍ തിരക്കുകൂട്ടുകയാണത്രേ. 70 പൊതുയോഗങ്ങളിലാണ് കൽപന പങ്കെടുക്കുക. ജാർഖണ്ഡിലെ വോട്ടര്‍മാരില്‍ പകുതിയോളം വരുന്ന സ്ത്രീകളില്‍ കല്‍പന നിർണായക സ്വാധീനം ചെലുത്തുമെന്നാണ് ജെ.എം.എമ്മിന്‍റെ പ്രതീക്ഷ.