image: X

സിക്കിമിലുണ്ടായ കൂറ്റന്‍ മണ്ണിടിച്ചിലില്‍ ടീസ്റ്റ അണക്കെട്ടിന്‍റെ പവര്‍ സ്റ്റേഷന്‍ തകര്‍ന്നു. എന്‍എച്ച്പിസിയുടെ പവര്‍ സ്റ്റേഷനാണ് തകര്‍ന്നത്. കഴിഞ്ഞ ചില ആഴ്ചകളായി തുടരുന്ന മണ്ണിടിച്ചിലിനെ തുടര്‍ന്ന് പവര്‍ സ്റ്റേഷന്‍റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരുന്നു. പുലര്‍ച്ചെയാണ് മലയുടെ ഒരുഭാഗത്തോടെ ഇടി‍ഞ്ഞ് താഴേക്ക് പതിച്ചത്. ഇതോടെ പവര്‍ സ്റ്റേഷന്‍ നാമാവശേഷമാവുകയായിരുന്നു. 

മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നതിനാല്‍ തന്നെ ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ ആളപായം ഇല്ല. മലയുടെ ഒരു വലിയ ഭാഗം അടര്‍ന്ന് വീഴുന്നതിന്‍റെ വിഡിയോ നാട്ടുകാര്‍ ചിത്രീകരിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. 

2023 ല്‍ സിക്കിമിലുണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ലൊഹാങ്ക് മഞ്ഞുതടാകം പൊട്ടിത്തെറിച്ചതോടെയാണ് ടീസ്റ്റയിലെ ഈ ഡാം പ്രവര്‍ത്തനരഹിതമായത്. മേഘവിസ്ഫോടനത്തില്‍ ഡാമിന്‍റെ ചുങ്താങിലുള്ള ഭാഗം ഒലിച്ചുപോയിരുന്നു. സിക്കിമിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതിയായിരുന്നു ഇത്. 

ENGLISH SUMMARY:

Massive landlside in sikkim, Teesta Dam Power Station was destroyed.