സി.എ.എ. കാരണം മുസ്‌ലിംകള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വം എടുത്തുകളയാനല്ല, നല്‍കുന്നതിനാണ് നിയമം. കോണ്‍ഗ്രസ് ഭരണകാലത്ത് അഭയാര്‍ഥികള്‍ക്ക് നീതിലഭിച്ചില്ലെന്നും ആഭ്യന്തര മന്ത്രി.
ഗുജറാത്തിലെ അഹമ്മദാബാദില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങിലാണ് അമിത് ഷാ മുസ്‌ലിം സമൂഹത്തിന്റെ ആശങ്കകള്‍ക്ക് മറുപടി നല്‍കിയത്. ആരുടെയും പൗരത്വം എടുത്തുകളയാനല്ല പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ലക്ഷങ്ങള്‍ക്ക് നീതി നല്‍കാനാണ്. കോണ്‍ഗ്രസിന്റെ പ്രീണന രാഷ്ട്രീയം കാരണം 1947 മുതല്‍ 2014 വരെ അഭയാര്‍ഥികള്‍ക്ക് നീതി ലഭിച്ചില്ല. രാജ്യത്ത് അതിക്രമിച്ചുകയറിയവര്‍ക്ക് കോണ്‍ഗ്രസ് അനധികൃതമായി പൗരത്വം നല്‍കി. നിയമപ്രകാരം വന്നവരെ അവഗണിച്ചു. നരേന്ദ്രമോദി സര്‍ക്കാരാണ് അവര്‍ക്ക് നീതി ലഭ്യമാക്കിയതെന്നും അമിത് ഷാ പറഞ്ഞു.
188 ഹിന്ദു അഭയാര്‍ഥികള്‍ക്കാണ് അഹമ്മദാബാദിലെ ചടങ്ങില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്തത്.