TOPICS COVERED

നടൻ വിജയ്​യുടെ പിറന്നാൾ ആഘോഷത്തിനിടെ തീപിടിച്ച് കുട്ടിക്ക് പരുക്ക്. ദളപതിയുടെ പിറന്നാളൊന്നു പൊലിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് ഇളമുറക്കാരനായ ആരാധകന് പൊള്ളലേറ്റത് .ചെന്നൈ ഇ.സി.ആറിൽ വിജയ് ഫാൻസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിൽ കയ്യില്‍ തീകൊളുത്തി ഒാട് ഇടിച്ചുപൊട്ടിക്കാനായിരുന്നു ആരാധകന്റെ ശ്രമം. ഇതിനിടെ തീ ദേഹത്തേക്ക് പടര്‍ന്നു.

തൊട്ടടുത്തു നിന്നവര്‍ വെള്ളമെന്ന് കരുതി മണ്ണെണ്ണ ഒഴിച്ചതോടെ കഥമാറി. ദേഹമാസകലം തീപടര്‍ന്നു. കണ്ടു നിന്നവര്‍ ഉടന്‍ ഇടപെട്ട് തീയണച്ചതിനാല്‍ വലിയ പൊള്ളലേല്‍ക്കാതെ ആരാധകന്‍ രക്ഷപ്പെട്ടു. അൻപതാം പിറന്നാളുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾ പാടില്ലെന്ന വിജയുടെ നിർദ്ദേശം അവഗണിച്ചാണ് ആരാധക സംഘടന പരിപാടി സംഘടിപ്പിച്ചത്.

തമിഴ്നാട് കള്ളക്കുറിച്ചി മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് വിജയ് അറിയിച്ചിരുന്നു.എന്നിട്ടും തമിഴ്നാട്ടില്‍ പലയിടങ്ങളിലും ആരാധകര്‍ പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു.

ENGLISH SUMMARY:

Boy Injured In Fire Accident At Vijay's Birthday Celebration