ഇന്ത്യൻ റെയിൽവേയിൽ ഉടനീളം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് (എഎൽപി) തസ്തികകളിലേക്കുള്ള പുതുക്കിയ ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ച് റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് (ആർആർബി). 18,799 ഒഴിവുകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്. 

ഈ വര്‍ഷം ജനുവരിയില്‍ അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് (എഎൽപി) തസ്തികകളിലേക്കുള്ള 5,696 ഒഴിവുകൾ ബോര്‍ഡ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മൂന്നിരട്ടിയിലധികം ഒഴിവുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. സോണൽ റെയിൽവെയിൽ നിന്ന് ലഭിച്ച അധിക ഡിമാൻഡ് കണക്കിലെടുത്താണ് ഒഴിവുകളുടെ എണ്ണം വര്‍ധിപ്പിച്ചത്. അതേസമയം കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ഒഴിവുകളുടെ എണ്ണം പിന്നീട് വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. റിക്രൂട്ട്മെന്‍റിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ടു കഴിഞ്ഞാല്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകള്‍ പുതുക്കാനുള്ള അവസരം ലഭിക്കും

ജനുവരി 20 മുതൽ ഫെബ്രുവരി 19 വരെയായിരുന്നു RRB ALP 2024 റിക്രൂട്ട്‌മെന്‍റ് പരീക്ഷയുടെ രജിസ്ട്രേഷൻ തീയ്യതി. കൂടുതൽ വിവരങ്ങൾക്കായി റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ rrbcdg.gov.in. സന്ദർശിക്കുക.

ENGLISH SUMMARY:

Railway Recruitment Board has published 5696 vacancies for the recruitment of Assistant Loco Pilot (ALP) in January. A review has been undertaken in view of additional demand received from Zonal Railways and vacancies of Assistant Loco Pilot (ALP) stands enhanced to 18799.