എസ്.പിക്കെതിരെ ഭീഷണി സന്ദേശവുമായി മൂന്ന് കൗമാരക്കാര്‍. തമിഴ് നാട് എസ്.പിക്കെതിരായായിരുന്നു സന്ദേശം.ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം പങ്കുവെച്ച് മൂവര്‍ക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. മൂവരെയും വിളിച്ചുവരുത്തിയ എസ്.പി വരുണ്‍കുമാര്‍ ഇവരുടെ പ്രായം കണക്കിലെടുത്ത് വിട്ടയച്ചു.
എസ്.പി യുടെ ചിത്രവും ഒരു കുറിപ്പുമടങ്ങിയ പോസ്റ്റ് കഴിഞ്ഞയാഴ്ച്ചയാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. ‘കൊമ്പന്‍ സഹോദരങ്ങള്‍ പല തലകളും കൊയ്യും’ എന്നായിരുന്നു കുറിപ്പ്. അത് വൈറലാവുകയും ചെയ്തു. പോസ്റ്റ് ചെയ്തത് ആരാണെന്ന് കണ്ടെത്താന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.
പതിനാറും, പതിനേഴും, പതിനെട്ടും വയസുള്ള മൂന്ന് പേരാണ് പ്രതികള്‍. കേസെടുത്തതിന് ശേഷം മൂന്ന് പേരുടെയും കുടുംബത്തെ വിളിച്ച് വരുത്ത് എസ്.പി അവരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് അവരെ വിട്ടയച്ചു.
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് അബ്ദുള്‍ കലാമിനെ പോലുള്ളവരുടെ പ്രചോദനം തരുന്ന വിഡിയോകള്‍ കാണുകയും പങ്കുവെയ്ക്കുകയും ചെയ്യണമെന്നും, നിങ്ങള്‍ തിരയുന്നത് മാത്രമോ നിങ്ങള്‍ക്ക് ലഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അറിവ് തേടിയാല്‍ അറിവ് കിട്ടും, ചീത്ത കാര്യങ്ങള്‍ കണ്ട് ആകര്‍ഷരാകരുതെന്നും, ഇന്‍സ്റ്റഗ്രാം റീലില്‍ കാണുന്നത് മാത്രം വിശ്വസിക്കുന്നതാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റുമായി ബന്ധപ്പെട്ട മറ്റൊരു 17കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.